Police Booked | അന്തസിനെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ട്, എല്ലാവരും ആയുധം മൂര്‍ച കൂട്ടിയിരിക്കണം: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് പ്രഗ്യാ സിങ് താകൂറിനെതിരെ കേസ്
Dec 29, 2022, 11:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പ്രകോപനപരമായ വര്‍ഗീയ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി ഭോപാല്‍ എംപി പ്രഗ്യാ സിങ് താകൂറിനെതിരെ പൊലീസ് കേസെടുത്തു. കര്‍ണാടകയിലെ ശിവമോഗയില്‍ ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവെ വിവാദ പരാമര്‍ഷം നടത്തിയെന്നാണ് കേസ്.
അന്തസിനെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നും എല്ലാവരും ആയുധം മൂര്‍ച കൂട്ടിയിരിക്കണമെന്നും മുസ്ലീങ്ങള്‍ക്കെതിരെ പ്രഗ്യാ താകൂര്‍ ചടങ്ങില്‍ പറഞ്ഞിരുന്നുവെന്നാണ് റിപോര്‍ട്.
കര്‍ണാടകയിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് അടക്കം പ്രഗ്യയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. സമൂഹത്തില്‍ വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും ആക്ഷേപമുയര്‍ന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി എത്തിയത്.
'അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. സ്‌നേഹത്തില്‍ പോലും അവര്‍ ജിഹാദ് ചെയ്യുന്നു. ഞങ്ങളും (ഹിന്ദുക്കള്‍) ദൈവത്തെ സ്‌നേഹിക്കുന്നു. ഒരു സന്യാസിയും തന്റെ ദൈവത്തെ സ്‌നേഹിക്കുന്നു. ദൈവം സൃഷ്ടിച്ച ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിച്ചില്ലെങ്കില്‍ പ്രണയത്തിന്റെ യഥാര്‍ഥ നിര്‍വചനം ഇവിടെ നിലനില്‍ക്കില്ല. അതുകൊണ്ടു തന്നെ ലൗ ജിഹാദില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ക്ക് അതേ രീതിയില്‍ ഉത്തരം നല്‍കണം. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുക. ശരിയായ മൂല്യങ്ങള്‍ അവരെ പഠിപ്പിക്കുക'- എംപി പറഞ്ഞു.
ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു താകൂറിന്റെ പരാമര്‍ശം. ഹിന്ദുക്കളുടെ വീട്ടിലെ കത്തികള്‍ മൂര്‍ചയോടെ സൂക്ഷിക്കാനും ഹിന്ദുക്കളോട് താകൂര്‍ ആഹ്വാനം ചെയ്തു.
വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുക. ഒന്നുമില്ലെങ്കിലും, പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിച്ചിരുന്ന കത്തികളെങ്കിലും മൂര്‍ചയുള്ളതാക്കുക. എപ്പോള്‍ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല. സ്വയരക്ഷയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടിലേക്ക് നുഴഞ്ഞുകയറിയാല്‍ ഉചിതമായ മറുപടി നല്‍കേണ്ടത് അവകാശമാണെന്നും താകൂര്‍ പറഞ്ഞു.
Keywords: News,National,India,New Delhi,Controversial Statements,Case, Police,Case,MP,FIR,Politics,Religion, FIR filed against Pragya Thakur over her remark: Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

