Booked | സ്വപ്ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്തു
Mar 14, 2023, 16:29 IST
ബെംഗ്ളൂറു: (www.kvartha.com) തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ളയ്ക്കെതിരെ ബെംഗ്ളൂറു കെആര്‍ പുരം പൊലീസ് കേസെടുത്തു. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി. വിജേഷ് പിള്ളയെ ചോദ്യം ചെയ്തേക്കും.
സ്വപ്നയെ ഇവര്‍ കൂടിക്കാഴ്ച നടത്തിയ ഹോടെലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൊഴിയും പൊലീസ് രേഖപ്പെടുത്തി. സ്വപ്നയെ ഭീഷണിപ്പെടുത്തി എന്നതാണ് എഫ്ഐആറില്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. ഹോടെലിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍. കേസില്‍ പ്രാഥമിക അന്വേഷണമാണ് പൊലീസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. ഹോടെലില്‍ വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നെന്ന് ഹോടെല്‍ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചതായും ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതനെന്നും സ്വപ്ന പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ ആരോപണം തള്ളിയ വിജേഷ് പിള്ള, താന്‍ ഒരു ഒടിടി സീരീസിന്റെ ആവശ്യങ്ങള്‍ക്കായാണ് സ്വപ്നയെ കണ്ടതെന്നാണ് പ്രതികരിച്ചത്. സ്വപ്നയെ കാണാന്‍ എത്തിയപ്പോള്‍ തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നാണ് വിജേഷ് പിള്ളയുടെ വാദം.
Keywords: News, National, Complaint, Case, Bangalore, Police, Allegation, CCTV, Facebook, Social-Media, Top-Headlines, Trending, FIR against Vijesh Pillai in Swapna Suresh's complaint
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.