രണ്ട് സമുദായങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കിയെന്ന പരാതിയിൽ ഹിന്ദുത്വ നേതാവ് അടക്കം 20 പേർക്കെതിരെ കേസ്; ‘ദർഗയിൽ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളെകൂട്ടി മതപരമായ പൊതുയോഗം നടത്തി’
Mar 3, 2022, 20:16 IST
പൂനെ:(www.kvartha.com 03.03.2022) രണ്ട് സമുദായങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതിയിൽ ഹിന്ദുത്വ നേതാവ് മിലിന്ദ് എക്‌ബോടെയടക്കം മറ്റ് 20 പേർക്കെതിരെയും ഫരാസ്‌ഖാന പൊലീസ് കേസെടുത്തു. മഹാശിവരാത്രി ദിനത്തിൽ കസബ പേടിലെ പാവലെ ചൗക്കിലെ തർക്ക സ്ഥലത്ത് പ്രതികൾ സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും മഹാ ആർതി (മതപരമായ പൊതുയോഗം) നടത്തുകയും ചെയ്തതായി പൊലീസ് റിപോർടിൽ പറയുന്നു.
കസ്ബ പേടിലെ പുണ്യേശ്വർ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ദർഗയിൽ ഇനി നിർമാണം നടത്തുന്നത് കോടതി സ്‌റ്റേ ചെയ്‌തിട്ടും പ്രവൃത്തി പുരോഗമിക്കുകയാണെന്ന് പറഞ്ഞാണ് എക്‌ബോടെയും മറ്റ് പ്രതികളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് യോഗം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
എക്‌ബോടെയും അദ്ദേഹത്തിന്റെ അനുയായികളും സമാധാനം തകർക്കാനും രണ്ട് സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താനും ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ ലഘുലേഖകൾ വിതരണം ചെയ്തതായും പൊലീസ് അറിയിച്ചു. ഹിന്ദു സമൂഹത്തെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിൽ ഭിന്നിപ്പും വർഗീയ വിദ്വേഷവും ഉണ്ടാക്കുന്ന സന്ദേശങ്ങളും വീഡിയോകളും ക്ഷണ കാർഡും പ്രതികൾ പ്രചരിപ്പിച്ചെന്നും മതപരമായ ഒരു സമ്മേളനത്തിനായി ആളുകളെ കൂട്ടിക്കൊണ്ടുവന്നെന്നും ഫരാസ്‌ഖന പൊലീസ് എഫ് ഐ ആറിൽ പറയുന്നു.
പൊതുസമാധാനം തകർക്കാൻ ശ്രമിച്ചതിന് മിലിന്ദ് എക്‌ബോടിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷനൽ പൊലീസ് കമീഷനർ രാജേന്ദ്ര ദഹാലെ പറഞ്ഞു.
ഡിസംബർ 19 ന് നാറ്റുബാഗ് മൈതാനിയിൽ നടന്ന ഒരു പൊതു പരിപാടിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് എക്‌ബോടെയ്‌ക്കെതിരെ അടുത്തിടെ വിവാദ ദർശകൻ കാളീചരൺ മഹാരാജിനൊപ്പം ഖഡക് പൊലീസ് കേസെടുത്തിരുന്നു.

Keywords: News, National, Top-Headlines, FIR, People, Case, Police, Pune, Maharashtra, Website, Milind Ekbote, FIR against Milind Ekbote for gathering people illegally at disputed site.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.