SWISS-TOWER 24/07/2023

ആസിഡ് ആക്രമണം: സിനിമാ സംവിധായകന് അഞ്ചു വര്‍ഷം കഠിന തടവ്

 


ADVERTISEMENT

മുംബൈ: (www.kvartha.com 10.10.2015) ആസിഡ് ആക്രമണക്കേസില്‍ സിനിമാ സംവിധായകന്‍ ജെറിത് ജോണിനെ അഞ്ചുവര്‍ഷം കഠിന തടവിന് വിധിച്ചു. മുന്‍ കാമുകിയെ ആസിഡ് കൊണ്ട് ആക്രമിച്ചതിനാണ് മുംബൈയിലെ പ്രത്യേക കോടതി ജോണിനെ ശിക്ഷിച്ചത്.

2012ലാണ് കേസിനാസ്പദമായ സംഭവം. ജോണിന്റെ കാമുകി ആര്യങ്ക ഹോസ്‌ബെറ്റ്കറെ(28) അവരുടെ വോര്‍ളിയിലെ വീട്ടിലെത്തി ആസിഡ് ഒഴിക്കുകയായിരുന്നു. 2012 നവംബര്‍ 10ന് ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു ജോണ്‍. ഇതു കൂടാതെയാണ് 10 വര്‍ഷത്തെ തടവ് കൂടി അനുഭവിക്കേണ്ടത്.

ആക്രണമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ പരിക്ക് നിസാരമാണെങ്കിലും അതുമൂലമുണ്ടായ മാനസിക സംഘര്‍ഷം വലുതാണെന്നു കോടതി നിരീക്ഷിച്ചു. ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു.

ആസിഡ് ആക്രമണം: സിനിമാ സംവിധായകന് അഞ്ചു വര്‍ഷം കഠിന തടവ്

   

SUMMARY: John has been incarcerated at Arthur Road jail since his arrest on November 10, 2012 and this period has been set off against his five-year sentence.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia