Assaulted | 'വാഹനത്തില്‍ മറ്റൊരു സ്ത്രീയുമായി പോകുന്നത് കണ്ടപ്പോള്‍ തടയാന്‍ ശ്രമിച്ചു'; ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിനിമാ നിര്‍മാതാവിനെതിരെ കേസ്, വീഡിയോ

 



മുംബൈ: (www.kvartha.com) ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിനിമാ നിര്‍മാതാവ് കമല്‍ കിഷോര്‍ മിശ്രയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് ബുധനാഴ്ച അറിയിച്ചു. വാഹനത്തില്‍ മറ്റൊരു സ്ത്രീയുമായി പോകുന്നത് ഭാര്യ കണ്ടതിനെ തുടര്‍ന്നാണ് കമല്‍ കിഷോര്‍ മിശ്ര തന്റെ ഭാര്യയുടെ മേല്‍ ഇടിച്ചെന്നാണ് പരാതി

ഒക്ടോബര്‍ 19 ന് അന്ധേരിയിലെ (പടിഞ്ഞാറന്‍) ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പാര്‍കിംഗ് ഏരിയയില്‍ നടന്ന സംഭവത്തില്‍ കമല്‍ മിശ്രയുടെ ഭാര്യയ്ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അംബോലി പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്: സിനിമാക്കാരന്റെ ഭാര്യ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പരാതി പ്രകാരം യുവതി തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച് ഇറങ്ങിയപ്പോള്‍ പാര്‍കിംഗ് ഏരിയയില്‍ കാറില്‍ മറ്റൊരു സ്ത്രീയോടൊപ്പം ഇരിക്കുന്ന കമല്‍ മിശ്രയെ കണ്ടെത്തി.

Assaulted | 'വാഹനത്തില്‍ മറ്റൊരു സ്ത്രീയുമായി പോകുന്നത് കണ്ടപ്പോള്‍ തടയാന്‍ ശ്രമിച്ചു'; ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിനിമാ നിര്‍മാതാവിനെതിരെ കേസ്, വീഡിയോ


നിര്‍മാതാവിന്റെ ഭാര്യ അദ്ദേഹത്തിനോട് അത് അന്വേഷിക്കാനായി പോയപ്പോള്‍, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ കമല്‍ മിശ്ര കാര്‍ ഓടിച്ചുവെന്നും അതിനിടെ ഭാര്യയെ ഇടിക്കുകയും കാലുകള്‍ക്കും കൈയ്ക്കും തലയ്ക്കും പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു.

Assaulted | 'വാഹനത്തില്‍ മറ്റൊരു സ്ത്രീയുമായി പോകുന്നത് കണ്ടപ്പോള്‍ തടയാന്‍ ശ്രമിച്ചു'; ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിനിമാ നിര്‍മാതാവിനെതിരെ കേസ്, വീഡിയോ


പരാതിയുടെ അടിസ്ഥാനത്തില്‍, കമല്‍ മിശ്രയ്ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 337 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ മുറിവേല്‍പിക്കുക) ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം അംബോലിയില്‍ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

'ദേഹതി ഡിസ്‌കോ' എന്ന ഹിന്ദി ചിത്രത്തിന്റെ നിര്‍മാതാവാണ് കമല്‍ മിശ്ര. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 

Keywords:  News,National,India,Mumbai,Complaint,Case,film,Wife,Police,police-station, Filmmaker Rams Woman With Car After She Accuses Him Of Cheating
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia