Caste Survey | ബീഹാറിലെ ജാതി സർവേയിൽ മുസ്ലികളുടെ സ്ഥിതി ഇതാണ്; കൂടുതൽ രാഷ്ട്രീയ പങ്കാളിത്തം വേണോ?
Oct 4, 2023, 10:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട്ന: (KVARTHA) ബിഹാർ സർക്കാർ ജാതി സർവേ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. സംസ്ഥാന ജനസംഖ്യയിലെ 63.13% പേർ ഇതര പിന്നാക്ക ജാതികളാണെന്നും അതിൽത്തന്നെ 36.01% പേർ അതിപിന്നാക്കമാണെന്നും വ്യക്തമാക്കുന്നതാണ് സർവേയിലെ കണക്കുകൾ. സർവേ പ്രകാരം ബിഹാറിലെ ആകെ ജനസംഖ്യ 13 കോടിയാണ്. ഇതിൽ 81.99 ശതമാനം ഹിന്ദുക്കളും 17.70 ശതമാനം മുസ്ലീങ്ങളുമാണ്.
സംസ്ഥാനത്തെ ജാതി തിരിച്ചുള്ള ജനസംഖ്യയും ശതമാനവും ഇങ്ങനെ: അതിപിന്നാക്ക വിഭാഗം– 4.71 കോടി (36.01%), പിന്നാക്ക വിഭാഗം– 3.55 കോടി (27.31%), പട്ടികജാതി – 2.57 കോടി (19.65%), പട്ടികവർഗം – 22 ലക്ഷം (1.68%), സംവരണമില്ലാത്ത വിഭാഗങ്ങൾ – 2.03 കോടി (15.52%).
മുസ്ലീങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ പങ്കാളിത്തം വേണോ?
സർവേയിലെ കണക്കുകൾ വന്നതിന് ശേഷം മുസ്ലീങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ പങ്കാളിത്തം വേണമെന്ന ആവശ്യം ഉയർന്നു തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയനേതൃത്വത്തിൽ മുസ്ലീം പങ്കാളിത്തം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവർ പറയുന്നത്, ബിഹാറിൽ 14 ശതമാനം യാദവന്മാരിൽ നിന്നും മൂന്ന് ശതമാനം കുർമി ജാതിയിൽ നിന്നുമുള്ള മുഖ്യമന്ത്രിമാരാണ് കഴിഞ്ഞ 33 വർഷമായി ഭരിക്കുന്നത്. എന്നാൽ അവിടെ മുസ്ലീങ്ങൾ പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്നു.
ലാലു യാദവിന്റെയും നിതീഷ് കുമാറിന്റെയും വിജയത്തിൽ മുസ്ലിംകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിലും ബിഹാറിലെ മുസ്ലിംകൾക്കിടയിൽ നിന്ന് ശക്തമായ ഒരു രാഷ്ട്രീയ നേതൃത്വം നാളിതുവരെ ഉയർന്നുവന്നിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ജാതി സർവേയിൽ മുസ്ലീം ജനസംഖ്യ 17 ശതമാനത്തിൽ കൂടുതലാണെന്ന് സ്ഥിരീകരിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ അവർക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
തിരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾക്ക് ടിക്കറ്റ് നൽകുന്ന കാര്യത്തിൽ യുപിയിലെ അതേ നയമാണ് ബിഹാറിലും ബിജെപി സ്വീകരിച്ചത്. ബിഹാറിൽ 17.7 ശതമാനം മുസ്ലീങ്ങളും യുപിയിൽ 19 ശതമാനം മുസ്ലീങ്ങളും ഉണ്ടായിരുന്നിട്ടും ബിജെപി അവർക്ക് ഒരു ടിക്കറ്റ് പോലും നൽകിയില്ല. 2017ൽ യുപിയിലെ 384 സീറ്റുകളിൽ ഒരു മുസ്ലീം സ്ഥാനാർത്ഥിയെപ്പോലും ബിജെപി നിർത്തിയില്ല.
അതേസമയം 2020ലെ ബിഹാർ തിരഞ്ഞെടുപ്പിൽ ആർജെഡി 16 മുസ്ലീം സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകിയിരുന്നു. കോൺഗ്രസ് പത്ത് സീറ്റുകളാണ് നൽകിയത്. ജനതാദൾ (യുണൈറ്റഡ്) 101 സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഏഴ് സീറ്റുകളിൽ മാത്രമാണ് മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നത്.
രാജ്യത്ത് പത്ത് വർഷം കൂടുമ്പോഴാണ് സെൻസസ് നടക്കുന്നത്. അതിൽ ഏതെങ്കിലും ജാതിയുടെ എണ്ണം വിവരിക്കുന്നില്ല. അതേസമയം, 2021ൽ നടത്താനിരുന്ന സെൻസസ് ഇതുവരെ നടത്തിയിട്ടില്ല, എപ്പോൾ നടത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനിടെ രാജ്യത്ത് ജാതി സെൻസസ് ആവശ്യം അതിവേഗം വർധിച്ചു. ജാതി സെൻസസ് വേണമെന്ന ആവശ്യം അടുത്തിടെ രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു.
1931 ലാണ് രാജ്യത്ത് അവസാനം ജാതി സെൻസസ് നടന്നത്. തുടർന്നിങ്ങോട്ട് പട്ടിക വിഭാഗങ്ങളുടെ കണക്കു മാത്രമാണ് സെൻസസിൽ പ്രത്യേകമായി രേഖപ്പെടുത്തുന്നത്. ഇന്ത്യയിൽ ജാതി സെൻസസ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യത്യസ്ത ജാതിക്കാർക്ക് അവരുടെ എണ്ണം അടിസ്ഥാനമാക്കി ശരിയായ പ്രാതിനിധ്യം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സർക്കാർ പദ്ധതികളുടെ പ്രയോജനം അർഹർക്ക് ലഭ്യമാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
Keywords: News, National, Caste survey, Muslims, Bihar, Politics, Figures of Muslims in Bihar caste survey report.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.