ADVERTISEMENT
തേനി: (www.kvartha.com 23.12.2021) വനിതാ പൊലീസുകാരിയെ സബ് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചതായി പരാതി. തേനി ജില്ലയിലെ ചിന്ന മന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന യുവതിയെയാണ് ഇതേ സ്റ്റേഷനിലെ സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ഡെപൂടി പൊലീസ് സൂപ്രണ്ട് സുരേഷിന് ഇതുസംബന്ധിച്ച പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരികയാണ്.
അതിനിടെ, സ്പെഷല്‍ സബ് ഇന്‍സ്പെക്ടറെ തേനി ആംഡ് പൊലീസിലേക്ക് സ്ഥലം മാറ്റി ജില്ലാ പൊലീസ് മേധാവി പ്രവീണ്‍ ഉമേഷ് തോംഗ്രെ ഉത്തരവിട്ടു. സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം പൊലീസ് വൃത്തങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
Keywords: Female police officer allegedly molested by a sub-inspector, Chennai, News, Molestation, Local News, Police, Complaint, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

