Cheetah Died | കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു; മരണം സംഭവിച്ചത് ഇണചേരുന്നതിനിടെയുണ്ടായ ഏറ്റമുട്ടലില്‍ പരുക്കേറ്റതിനെ തുടര്‍ന്നെന്ന് ഉദ്യോഗസ്ഥര്‍
May 9, 2023, 19:37 IST
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രികയില്‍നിന്നും എത്തിച്ച ദക്ഷ എന്നു പേരുള്ള പെണ്‍ ചീറ്റയാണ് ചൊവ്വാഴ്ച ഉച്ചയോടെ ചത്തത്. ഇണചേരുന്നതിനിടെ മറ്റു ചീറ്റകളുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ മാരക മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പരുക്ക് ഭേദമാകാനുള്ള മരുന്നുകളും ചികിത്സയും നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്ന് മധ്യപ്രദേശ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാന്‍ പറഞ്ഞു. ഇതോടെ കുനോ ദേശീയോദ്യാനത്തില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് മൂന്നാമത്തെ ചീറ്റയാണ് ചാകുന്നത്.
ഇണചേരുന്നതിന്റെ ഭാഗമായി ദക്ഷയേയും വായു, അഗ്‌നി എന്നീ ആണ്‍ ചീറ്റകളെയും തുറന്നുവിട്ടിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ദക്ഷയ്ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു എന്നാണ് അധികൃതര്‍ അറിയിച്ചത്.
പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രികയില്‍ നിന്നും നബീബിയയില്‍ നിന്നും 20 ചീറ്റകളെയാണ് ഇന്‍ഡ്യയില്‍ എത്തിച്ചത്. ഇതില്‍ സാഷ എന്ന ചീറ്റ മാര്‍ച് 27നും ഉദയ് എന്ന ചീറ്റ ഏപ്രില്‍ 23നും ചത്തിരുന്നു. ഇവ അസുഖം ബാധിച്ചാണ് ചത്തത്. അതേസമയം സിയായ എന്ന ചീറ്റ കഴിഞ്ഞ മാസം നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 17 ന് തന്റെ 72-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയില്‍ നിന്നും എട്ടു ചീറ്റകളെയാണ് എത്തിച്ചത്. ഇതില്‍ അഞ്ച് പെണ്ണും മൂന്ന് ആണും ഉള്‍പെടുന്നു. ദക്ഷിണാഫ്രികയില്‍ നിന്നും 12 ചീറ്റകളെയാണ് എത്തിച്ചത്. ഇവയെ ഫെബ്രുവരി 18 ന് കുനോയിലേക്ക് വിട്ടു.
പരുക്ക് ഭേദമാകാനുള്ള മരുന്നുകളും ചികിത്സയും നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്ന് മധ്യപ്രദേശ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാന്‍ പറഞ്ഞു. ഇതോടെ കുനോ ദേശീയോദ്യാനത്തില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് മൂന്നാമത്തെ ചീറ്റയാണ് ചാകുന്നത്.
ഇണചേരുന്നതിന്റെ ഭാഗമായി ദക്ഷയേയും വായു, അഗ്‌നി എന്നീ ആണ്‍ ചീറ്റകളെയും തുറന്നുവിട്ടിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ദക്ഷയ്ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു എന്നാണ് അധികൃതര്‍ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 17 ന് തന്റെ 72-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയില്‍ നിന്നും എട്ടു ചീറ്റകളെയാണ് എത്തിച്ചത്. ഇതില്‍ അഞ്ച് പെണ്ണും മൂന്ന് ആണും ഉള്‍പെടുന്നു. ദക്ഷിണാഫ്രികയില്‍ നിന്നും 12 ചീറ്റകളെയാണ് എത്തിച്ചത്. ഇവയെ ഫെബ്രുവരി 18 ന് കുനോയിലേക്ക് വിട്ടു.
Keywords: Female Cheetah Dies At Kuno, Likely Killed During Mating, Say Officials,
Madhya Pradesh, News, Kuno National Park, Daksha, Injured, Treatment, Attack, Forest, National.
Madhya Pradesh, News, Kuno National Park, Daksha, Injured, Treatment, Attack, Forest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.