Bank merger | കോടക് മഹീന്ദ്ര ബാങ്കുമായി ഫെഡറൽ ബാങ്കിനെ ലയിപ്പിക്കുന്നു? ഓഹരി 8 ശതമാനം ഉയർന്നു

 


ADVERTISEMENT

മുംബൈ: (www.kvartha.com) സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്കിനെ കോടക് മഹീന്ദ്ര ബാങ്കുമായി ലയിപ്പിക്കുമെന്ന വാർത്തയെത്തുടർന്ന് ഫെഡറൽ ബാങ്കിന്റെ ഓഹരികളിൽ വൻ ഉയർചയുണ്ടായി. ഫെഡറൽ ബാങ്കിന്റെ ഓഹരി വില എട്ട് ശതമാനം ഉയർന്ന് 129.75 ലെത്തി. 3.30 ശതമാനം നേട്ടത്തോടെ 123.50 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

          
Bank merger | കോടക് മഹീന്ദ്ര ബാങ്കുമായി ഫെഡറൽ ബാങ്കിനെ ലയിപ്പിക്കുന്നു? ഓഹരി 8 ശതമാനം ഉയർന്നു

മറ്റൊരു സ്വകാര്യമേഖലാ ഭീമനായ കോടക് മഹീന്ദ്ര ബാങ്കുമായി ഫെഡറൽ ബാങ്ക് ലയനത്തിനുള്ള ചർചകൾ നടക്കുന്നതായി രാവിലെയാണ് വാർത്ത വന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഫെഡറൽ ബാങ്കും വിശദീകരണം നൽകിയിട്ടുണ്ട്. മറ്റൊരു ബാങ്കുമായി ലയിക്കുമെന്ന വാർത്ത പൂർണമായും അഭ്യൂഹമാണെന്ന് ഫെഡറൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഫെഡറൽ ബാങ്കിന്റെ ഓഹരികൾ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് ഏകദേശം 78 രൂപയ്ക്ക് വ്യാപാരം നടന്നിരുന്ന ഓഹരി ഇപ്പോൾ 123 രൂപയിലാണ്. അതായത്, ഒരു വർഷത്തിനുള്ളിൽ 58 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2022ൽ ഓഹരി 42 ശതമാനം ഉയർന്നു.

രണ്ട് ബാങ്കുകളെയും താരതമ്യം ചെയ്യുമ്പോൾ ഫെഡറൽ ബാങ്കിന് രാജ്യത്തുടനീളം 1272 ബാങ്ക് ശാഖകളുണ്ട്. കൊച്ചിയിലെ ആലുവയിലാണ് ആസ്ഥാനം. കോടക് മഹീന്ദ്ര ബാങ്കിന് 1931 ബാങ്ക് ശാഖകളുണ്ട്. 2022-23ലെ ആദ്യ പാദത്തിൽ ഫെഡറൽ ബാങ്കിൽ നിന്നുള്ള പലിശ വരുമാനത്തിൽ 8.14 ശതമാനം വർധനവുണ്ടായി, 3355.71 കോടി രൂപയിൽ നിന്ന് 3628.86 കോടി രൂപയായി ഉയർന്നു. 600.66 കോടി രൂപയാണ് കംപനിയുടെ അറ്റാദായം. പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി ഫെഡറല്‍ ബാങ്കിന്റെ 3.65 ശതമാനം ഓഹരികള്‍ സ്വന്തമാണ്.

Keywords: Federal Bank in initial talks with Kotak Bank for merger?, National, News,Top-Headlines,Mumbai,Federal Bank, Kotak bank.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia