ആക്രമണം ഭയന്ന് അയ്യായിരത്തിലേറെ പേര്‍ ബാംഗ്ലൂരില്‍ നിന്നും പലായനം ചെയ്യുന്നു
Aug 16, 2012, 12:17 IST
ബാംഗ്ലൂര്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ജോലിക്കാരുമടക്കം അയ്യായിരത്തിലേറെ പേര്‍ ബാംഗ്ലൂര്‍ വിടുന്നതായി റിപോര്‍ട്ട്.
കര്‍ണാടകയില്‍ ഇവര്‍ ആക്രമണത്തിന് ഇരകളായേക്കാമെന്ന സന്ദേശങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് പലായനം. ഇതിനിടെ ഗുവാഹതിയിലേയ്ക്കുള്ള 5000ത്തിലേറെ ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞതായി റെയില്‍ വേ അറിയിച്ചു. ഇവര്‍ക്ക് സംസ്ഥാനത്ത് പൂര്‍ണ സുരക്ഷ നല്‍കുമെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കുട്ടികളടക്കം ഇവര്‍ സ്വദേശങ്ങളിലേയ്ക്ക് മടങ്ങുകയാണ്. യാത്രാക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ 20 കമ്പാര്‍ട്ടുമെനുകളുള്ള പ്രത്യേക ട്രെയിനുകള്‍ സര്‍വീസുകള്‍ ഗുവാഹതിയിലേയ്ക്ക് നടത്തുമെന്നും റെയില്‍വേ വ്യക്തമാക്കി.
വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ ബാംഗ്ലൂര്‍ നഗരത്തില്‍ ആക്രമിക്കപ്പെടുമെന്ന് പ്രചരിപ്പിക്കുന്ന എസ്.എം.എസുകളും ഇ മെയിലുകളും വ്യാപകമായതോടെയാണ് ആളുകള്‍ പരിഭ്രാന്തരായി സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
Keywords: Bangalore, Karnataka, National, Attack, Railway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.