പ്രതിപക്ഷ ബഹളം; ഇരു സഭകളും പിരിഞ്ഞു

 


പ്രതിപക്ഷ ബഹളം; ഇരു സഭകളും പിരിഞ്ഞു
ന്യൂഡല്‍ഹി: ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിപക്ഷ ബഹളം മൂലം സഭാ നടപടികള്‍ തടസപ്പെടുന്നത്.
ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപംചര്‍ച്ച ചെയ്യാനായി ചൊവ്വാഴ്ച വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷിയോഗം ധാരണയിലെത്താതെ പിരിഞ്ഞിരുന്നു.
ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം പിന്‍വലിക്കുകയോ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന വാദത്തില്‍ ബിജെപി ഉറച്ച് നില്‍ക്കുകയാണ്.

Keywords: Parliament, FDI, New Delhi, National, FDI in retail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia