ന്യൂഡല്‍ഹി: പാര്‍ട്ടി നിലപാടിന് വിരുദ്ധമായി യു പി എ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളെ ന്യായീകരിച്ച ബിജെപി നേതാവ് അരുണ്‍ ഷൂരി മലക്കം മറിഞ്ഞു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും താന്‍ യു പി എ സര്‍ക്കാരിനെ പിന്തുണച്ചിട്ടില്ലെന്നും ഷൂരി പറഞ്ഞു. പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്നാണു ഷൂരിയുടെ മലക്കം മറിച്ചില്‍.
റീട്ടെയ്ല്‍ എഫ്ഡിഐ വലിയ നേട്ടമോ നഷ്ടമോ ഉണ്ടാക്കില്ല. വലിയ കമ്പനികള്‍ പ്രതിസന്ധിയിലാണ്. ചില്ലറവ്യാപാര രംഗത്തു വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ ഞാന്‍ അനുകൂലിച്ചിട്ടില്ല. ഡീസല്‍ വില വര്‍ധിപ്പിച്ചതും എല്‍പിജി സബ്‌സിഡി വെട്ടിക്കുറച്ചതും മറ്റു വഴികളില്ലാഞ്ഞിട്ടാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്കു പ്രത്യേക ഇളവ്
ഏര്‍പ്പെടുത്തിയത് അംഗീകരിക്കുന്നു. പ്രധാനമന്ത്രി കരുത്തുകാട്ടിയെന്നു പറഞ്ഞിട്ടില്ല. അദ്ദേഹം പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും കുഴപ്പമെന്നു കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നാണ് ഉദ്ദേശിച്ചതെന്നും ഷൂരി പറഞ്ഞു.
ഷൂരിയുടെ പ്രസ്താവന ബിജെപിയില്‍ കനത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഷൂരിയുടേതു വ്യക്തിപരമായ പരാമര്‍ശമെന്നു ബിജെപി നേതാവ് മുരളി മനോഹര്‍
ജോഷി പറഞ്ഞു. നാല്‍പ്പതിനായിരം കോടിയുടെ വിപണി വിദേശികള്‍ക്കു തുറന്നുകൊടുക്കുന്നത് അംഗീകരിക്കാനാവില്ല. അഞ്ചു കോടി പേര്‍ക്ക് ഇതുമൂലം തൊഴില്‍ നഷ്ടമാകുമെന്നും ജോഷി പറഞ്ഞു.

keywords: Arun Shourie, FDI price hike, fuel, BJP, central government,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.