FCRA licence | സോണിയ ഗാന്ധി അധ്യക്ഷയായ എൻജിഒയ്‌ക്കെതിരെ നടപടിയുമായി കേന്ദ്ര സർകാർ; രാജീവ് ഗാന്ധി ഫൗൻഡേഷന്റെ എഫ്‌സിആർഎ ലൈസൻസ് റദ്ദാക്കി
Oct 23, 2022, 11:45 IST
ന്യൂഡെൽഹി: (www.kvartha.com) ഗാന്ധി കുടുംബവുമായി ബന്ധമുള്ള എൻജിഒയ്‌ക്കെതിരെ വൻ നടപടിയുമായി കേന്ദ്ര സർകാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജീവ് ഗാന്ധി ഫൗൻഡേഷന്റെ (RGF) എഫ്‌സിആർഎ ലൈസൻസ് (Foreign Contribution Regulation Act - FCRA) റദ്ദാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) നിയമപ്രകാരമാണ് ആഭ്യന്തര മന്ത്രാലയം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. വിദേശ ധനസഹായ നിയമത്തിന്റെ ലംഘനമാണ് സംഘടനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 2020 ജൂലൈയിൽ രൂപീകരിച്ച അന്വേഷണ സമിതിയുടെ റിപോർടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലൈസൻസ് റദ്ദാക്കാനുള്ള നോടീസ് രാജീവ് ഗാന്ധി ഫൗൻഡേഷൻ ഭാരവാഹിക്ക് അയച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. എന്നാൽ, ഇത് സംബന്ധിച്ച് എൻജിഒയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ആർജിഎഫിന്റെ അധ്യക്ഷ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ധനമന്ത്രി പി ചിദംബരം, എംപിമാരായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ട്രസ്റ്റിമാരായി ഉൾപെടുന്നു. 1991-ലാണ് രാജീവ് ഗാന്ധി ഫൗൻഡേഷൻ രൂപീകരിച്ചത്. 1991 മുതൽ ആരോഗ്യം, ശാസ്ത്രം, സാങ്കേതികവിദ്യ, സ്ത്രീകൾ, കുട്ടികൾ, വികലാംഗർ എന്നിവയുടെ ഉന്നമനം ഉൾപെടെ നിരവധി പ്രവർത്തനങ്ങൾ ഫൗൻഡേഷന് കീഴിൽ നടന്നിരുന്നു. 2020 ജൂണിൽ, രാജീവ് ഗാന്ധി ഫൗൻഡേഷന് ചൈന ധനസഹായം നൽകിയെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചിരുന്നു.
Keywords: Home ministry cancels FCRA licence of Rajiv Gandhi Foundation, National,News,Top-Headlines,Latest-News,New Delhi,RajivGandhi,Minister,Ex minister, Central Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.