SWISS-TOWER 24/07/2023

മകളെ ശല്യപ്പെടുത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; പ്രതി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 21.11.2016) മകളെ ശല്യപ്പെടുത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. റായ്ഗഡ് ജില്ലയിലെ പോയ്‌നാഡ് സ്വദേശിയായ സദാശിവ് കാഞ്ചന്‍ (53) ആണ് മരിച്ചത്. നെരുളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. സംഭവത്തില്‍ സദാശിവിന്റെ അയല്‍ക്കാരന്‍ അവിഷേക് ഭട്ടാചാര്യയെ (25) പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി ലിബിയയില്‍ ജോലി ചെയ്തുവരുന്ന അവിഷേക് ഫോണ്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി സിം കാര്‍ഡ് മാറ്റിയെങ്കിലും സുഹൃത്തുക്കള്‍ മുഖേന നമ്പര്‍ കണ്ടുപിടിച്ച് ഇയാള്‍ ശല്യം തുടരുകയായിരുന്നു.

എന്നാല്‍ പെണ്‍കുട്ടി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതോടെ ലിബിയയില്‍ നിന്ന് ഒന്നരമാസം മുന്‍പു തിരികെയെത്തിയ അവിഷേക് വിടാന്‍ ഭാവമില്ലാതെ പിന്നാലെ തന്നെ കൂടുകയായിരുന്നു. ശല്യം അസഹ്യമായതോടെ പെണ്‍കുട്ടി ഒടുവില്‍ പിതാവിനെ വിവരമറിയിക്കുകയും പിതാവ് ഇക്കാര്യം യുവാവിന്റെ വീട്ടില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ അതുകൊണ്ടൊന്നും യുവാവിനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ഇതുസംബന്ധിച്ച് പോലീസില്‍
പരാതി നല്‍കി.

അതിനു പിന്നാലെയാണ് അവിഷേക് സദാശിവിനെ ക്രൂരമായി ആക്രമിച്ചത്.

അക്രമത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ സദാശിവത്തെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് അലിബാഗ് സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സിച്ച ശേഷമാണ് നെരുളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

പെണ്‍കുട്ടിയുടെ 18-ാം പിറന്നാളിന്റെ പിറ്റേന്നാണു സദാശിവ് മരിച്ചത്. പിതാവിന്റെ മരണത്തോടെ പെണ്‍കുട്ടിയുടെ മാതാവും ആകെ തളര്‍ന്നിരിക്കയാണ്. പിതാവിന്റെ മരണത്തിന് കാരണക്കാരനായ അവിഷേകിനെതിരെ താന്‍ നിയമപോരാട്ടം നടത്തുമെന്നു പെണ്‍കുട്ടി പറഞ്ഞു.

മകളെ ശല്യപ്പെടുത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; പ്രതി അറസ്റ്റില്‍

Also Read:
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പാസ്‌പോര്‍ട്ട്: യുവാവിനെതിരെ കേസ്

Keywords:  Father Tries To Protect His 18 Year-Old Daughter From A Stalker, Gets Punched To Death, Mumbai, Hospital, Treatment, Attack, Mother, Police, Complaint, Friends, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia