HC Verdict | 'പിതാവും സ്വാഭാവിക രക്ഷാധികാരി'; കുട്ടിയുടെ സംരക്ഷണം അവകാശപ്പെടാമെന്ന് ഹൈകോടതി; അമ്മയുടെ അവിഹിത ബന്ധം ആരോപിച്ചുള്ള കേസില്‍ മകളുടെ അവകാശം അച്ഛന് കൈമാറി
Feb 11, 2023, 15:13 IST
ബെംഗ്ലൂറു: (www.kvartha.com) പിതാവും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സ്വാഭാവിക രക്ഷാധികാരി ആണെന്നും കുട്ടിയുടെ സംരക്ഷണത്തിന് തുല്യ അവകാശമുണ്ടെന്നും നിരീക്ഷിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സംരക്ഷണ അവകാശം പിതാവിന് കൈമാറി കര്‍ണാടക ഹൈകോടതി.
ഇതിനെ ചോദ്യം ചെയ്ത് യുവതി ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ അലോക് ആരാദേ, വിശ്വജിത് ഷെട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. യുവതി തന്റെ അവിഹിത ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും കുട്ടിയെ അവഗണിക്കുകയും ചെയ്തുവെന്ന് ഹൈകോടതി വിധിയില്‍ പറഞ്ഞു. കുട്ടിക്ക് അഞ്ചുവയസിന് മുകളില്‍ പ്രായമുണ്ടെങ്കില്‍, കുട്ടിയുടെ ക്ഷേമം മുന്‍നിര്‍ത്തി പിതാവിന്റെ അവകാശം നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
മാട്രിമോണിയല്‍ സൈറ്റില്‍ കണ്ടുമുട്ടിയ ഇരുവരും 2011 ലാണ് വിവാഹിതരായത്. 2015ല്‍ പെണ്‍കുട്ടി പിറന്നു. പിന്നീട് ദാമ്പത്യത്തിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇരുവരും പരസ്പരം കേസ് നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുമായി ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയ ശേഷം യുവതി പിന്നീട് മകളെ ചണ്ഡീഗഢില്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിപ്പിച്ചുവെന്നും മകളെ ഒപ്പം കൂട്ടാതെ പുതിയ പങ്കാളിയുമായി യുവതി ബെംഗ്ലൂറില്‍ താമസിക്കുകയാണെന്നും ഭര്‍ത്താവ് കോടതിയില്‍ ആരോപിച്ചു.
വാര്‍ഷിക പരീക്ഷയ്ക്ക് ശേഷം കുട്ടിയെ പിതാവിന് കൈമാറാന്‍ അമ്മയോട് കോടതി നിര്‍ദേശിച്ചു. ഞായറാഴ്ചകള്‍ ഒഴികെ, സ്‌കൂളിന് അവധിയുള്ള മറ്റെല്ലാ പ്രധാന തീയതികളിലും, രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കുട്ടിയുടെ സംരക്ഷണത്തിന് അമ്മയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
യോഗ്യരായ ഡോക്ടര്‍മാരും സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ടവരുമായ ദമ്പതികള്‍ തങ്ങളുടെ തെറ്റ് മനസിലാക്കുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ പക്വത പ്രാപിച്ച് കുട്ടിയുടെ ക്ഷേമത്തിനുവേണ്ടിയെങ്കിലും ഒത്തുചേരുമെന്ന പ്രത്യാശയും ബെഞ്ച് പങ്കുവച്ചു.
Keywords: Father too natural guardian, can claim kid's custody: Karnataka HC, Bangalore, News, High Court, Child, Protection, National.
കുട്ടിയുടെ മാതാവായ യുവതിക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് പിതാവ് പ്രായപൂര്‍ത്തിയാകാത്ത മകളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ 2022 മാര്‍ച് മൂന്നിന് ബെംഗ്ലൂറിലെ കുടുംബ കോടതി പിതാവിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് യുവതി ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ അലോക് ആരാദേ, വിശ്വജിത് ഷെട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. യുവതി തന്റെ അവിഹിത ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും കുട്ടിയെ അവഗണിക്കുകയും ചെയ്തുവെന്ന് ഹൈകോടതി വിധിയില്‍ പറഞ്ഞു. കുട്ടിക്ക് അഞ്ചുവയസിന് മുകളില്‍ പ്രായമുണ്ടെങ്കില്‍, കുട്ടിയുടെ ക്ഷേമം മുന്‍നിര്‍ത്തി പിതാവിന്റെ അവകാശം നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
മാട്രിമോണിയല്‍ സൈറ്റില്‍ കണ്ടുമുട്ടിയ ഇരുവരും 2011 ലാണ് വിവാഹിതരായത്. 2015ല്‍ പെണ്‍കുട്ടി പിറന്നു. പിന്നീട് ദാമ്പത്യത്തിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇരുവരും പരസ്പരം കേസ് നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുമായി ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയ ശേഷം യുവതി പിന്നീട് മകളെ ചണ്ഡീഗഢില്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിപ്പിച്ചുവെന്നും മകളെ ഒപ്പം കൂട്ടാതെ പുതിയ പങ്കാളിയുമായി യുവതി ബെംഗ്ലൂറില്‍ താമസിക്കുകയാണെന്നും ഭര്‍ത്താവ് കോടതിയില്‍ ആരോപിച്ചു.
വാര്‍ഷിക പരീക്ഷയ്ക്ക് ശേഷം കുട്ടിയെ പിതാവിന് കൈമാറാന്‍ അമ്മയോട് കോടതി നിര്‍ദേശിച്ചു. ഞായറാഴ്ചകള്‍ ഒഴികെ, സ്‌കൂളിന് അവധിയുള്ള മറ്റെല്ലാ പ്രധാന തീയതികളിലും, രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കുട്ടിയുടെ സംരക്ഷണത്തിന് അമ്മയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
യോഗ്യരായ ഡോക്ടര്‍മാരും സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ടവരുമായ ദമ്പതികള്‍ തങ്ങളുടെ തെറ്റ് മനസിലാക്കുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ പക്വത പ്രാപിച്ച് കുട്ടിയുടെ ക്ഷേമത്തിനുവേണ്ടിയെങ്കിലും ഒത്തുചേരുമെന്ന പ്രത്യാശയും ബെഞ്ച് പങ്കുവച്ചു.
Keywords: Father too natural guardian, can claim kid's custody: Karnataka HC, Bangalore, News, High Court, Child, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.