HC Verdict | 'പിതാവ് കുട്ടിയുടെ നിയമപരമായ രക്ഷാധികാരി'; അമ്മയുടെ അടുക്കൽ നിന്ന് കൊണ്ടുപോകുന്നത് തട്ടിക്കൊണ്ടുപോകലല്ലെന്ന് ഹൈകോടതി വിധി

 


അഹ്‌മദാബാദ്: (www.kvartha.com) പിതാവ് സ്വാഭാവികവും നിയമപരവുമായ രക്ഷിതാവായതിനാൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടിയെ അമ്മയുടെ അടുക്കൽ നിന്ന് കൊണ്ടുപോകുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 361 പ്രകാരം കുറ്റമല്ലെന്ന് ഗുജറാത്ത് ഹൈകോടതിയുടെ വിധി. കുട്ടിയെ തട്ടിക്കൊണ്ട് പോയതായി ആരോപിച്ച് ഭർത്താവിനും ഡ്രൈവർക്കും എതിരെ ഒരു സ്ത്രീ ഫയൽ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഇലേഷ് വോറയുടെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

കേസ് ഇങ്ങനെ

2005-ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. 2015-ൽ കേസ് ഫയൽ ചെയ്യുമ്പോൾ ഒരാൾക്ക് എട്ട് വയസും മറ്റൊരാൾക്ക് മൂന്ന് വയസുമായിരുന്നു. യുവതി അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോൾ, മൂന്ന് വയസുള്ള മകനോടൊപ്പം ഭർതൃവീട്ടിൽ നിന്ന് വീടുവിട്ടിറങ്ങി. തുടർന്ന് ഭാര്യയെ കാണാതായതായി ഭർത്താവ് മധ്യപ്രദേശിലെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ ഉണ്ടെന്നറിഞ്ഞപ്പോൾ അയാളും ഡ്രൈവറും ആനന്ദിലെത്തി. ആൺകുട്ടിയെ ഭർത്താവ് കൂട്ടിക്കൊണ്ട് പോയി. പിന്നീട് ഭർത്താവിനും ഡ്രൈവർക്കും എതിരെ ഭാര്യ പൊലീസിൽ പരാതി നൽകി.

HC Verdict | 'പിതാവ് കുട്ടിയുടെ നിയമപരമായ രക്ഷാധികാരി'; അമ്മയുടെ അടുക്കൽ നിന്ന് കൊണ്ടുപോകുന്നത് തട്ടിക്കൊണ്ടുപോകലല്ലെന്ന് ഹൈകോടതി വിധി

ഏറെ നാളായി തങ്ങൾ വിവാഹ തർക്കത്തിലാണെന്നും നിയമവിരുദ്ധമായി വീട്ടിൽ കയറി, തന്റെ സമ്മതമില്ലാതെ മൂന്ന് വയസുള്ള പ്രായപൂർത്തിയാകാത്ത മകനെ ഭർത്താവ് തട്ടിക്കൊണ്ട് പോയെന്നും അവർ ആരോപിച്ചു. 2016ൽ ഭർത്താവിനും ഡ്രൈവർക്കുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഭർത്താവ് ഹൈകോടതിയിൽ ഹർജി നൽകിയത്. കുട്ടിയുടെ നിയമപരമായ രക്ഷിതാവായതിനാൽ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്താനാവില്ലെന്നും ഭാര്യയുടെ സുഖപ്രസവത്തിന് വേണ്ടിയാണ് കുട്ടിയെ കൊണ്ടുപോയതെന്നും ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു.

അധാർമികമോ നിയമവിരുദ്ധമോ ആയ ഉദ്ദേശ്യത്തോടെ ചെയ്താൽ മാത്രമേ തട്ടിക്കൊണ്ട് പോകൽ കുറ്റം ചുമത്താവൂവെന്നും അഭിഭാഷകൻ വ്യക്തമാക്കി. വാദങ്ങൾ അംഗീകരിച്ച ഹൈകോടതി കുട്ടിക്ക് മേൽ ഒരു പിതാവിനുള്ള അവകാശം ഒരു കോടതിയും കൈവിട്ടിട്ടില്ലെന്നും പിതാവ് നിയമപരമായ രക്ഷാകർത്താവെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കുകയായിരുന്നു.

Keyeords: Ahmedabad, National, News, Custody, Father, Law, Mother, High Court, Case, Justice, Couples, Police, Complaint, Advocate, Top-Headlines,  Father taking custody of son isn't kidnapping: HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia