'പ്രീതിയുടെ മരണം വിസ്മയയുടേതിന് സമാനം; മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വാട്സാപ് സന്ദേശങ്ങളും കേസില്‍ തെളിവ്; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ മകള്‍ അനുഭവിച്ചത് കൊടിയപീഡന'മെന്നും പിതാവ് മധുസൂദനന്‍പിള്ള
Oct 10, 2021, 14:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പുനെ: (www.kvartha.com 10.10.2021) പൂനെയിലെ ഭര്‍തൃവീട്ടിലെ മലയാളി യുവതി പ്രീതിയുടെ മരണം സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. പുനെ ഭോസരി പ്രാധികിരണ്‍ സ്പൈന്‍ റോഡിലെ റിച് വുഡ് ഹൗസിങ് സൊസൈറ്റിയിലെ ഭര്‍തൃവീട്ടില്‍ ബുധനാഴ്ച രാത്രിയിലാണ് പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പുനെയില്‍ നിന്ന് കൊല്ലം വാളകം പൊടിയാട്ടുവിളയിലെ കുടുംബ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
വിവാഹസമയത്ത് 85 ലക്ഷം രൂപയും 120 പവന് സ്വര്‍ണവുമാണ് ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയതെന്ന് പ്രീതിയുടെ അച്ഛന് മധുസൂദനന്‍പിള്ള പറഞ്ഞു. 'കൊല്ലത്തെ വിസ്മയയുടേതിനു സമാനമാണ് പ്രീതിയുടെ മരണവും. സ്ത്രീധനത്തിന്റെ പേരില്‍ കൊടിയപീഡനമാണ് മകള്‍ അനുഭവിച്ചത്. മകളുടെ മരണം കൊലപാതകമാണ്' എന്നും പ്രീതിയുടെ അച്ഛന് പറയുന്നു.
പ്രീതിയുടെ ഭര്‍ത്താവ് അഖിലിനും അമ്മ സുധയ്ക്കും എതിരെയാണ് പിതാവിന്റെ ആരോപണം. പ്രീതിക്ക് മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വാട്സാപ് സന്ദേശങ്ങളും കേസില്‍ തെളിവാണ്. പ്രീതിയുടെ സുഹൃത്താണ് വാട്സാപ് സന്ദേശങ്ങള്‍ പൊലീസിന് കൈമാറിയത്. പ്രീതിയുടെ മാതാപിതാക്കള്‍ ഭോസരി പൊലീസില്‍ നല്കിയ പരാതിയില്‍ അഖിലിനെയും അമ്മയെയും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അഖിലിനെ അറസ്റ്റ് ചെയ്യുകയും അമ്മയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സ്ത്രീധന പീഡന നിയമപ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാഷന്‍ ഡിസൈനിങ് കോഴ്സ് കഴിഞ്ഞ പ്രീതിയുടെയും സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അഖിലിന്റെയും വിവാഹം 2015 ലായിരുന്നു.
Keywords: Father response on Preethi's death in husband's house, Pune, News, Dead, Allegation, Complaint, Police, Arrested, Dowry, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

