തട്ടം തലയില്‍ നിന്നും നീങ്ങിയതിന് 6 വയസുകാരിയെ പിതാവ് തല്ലിക്കൊന്നു

 


ബറൈലി: (www.kvartha.com 03.10.2015) തട്ടം തലയില്‍ നിന്നും നീങ്ങിയതിന് ആറു വയസുകാരിയെ പിതാവ് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശ് ബീജാപൂര്‍ സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ഫര്‍ഹീന്‍ എന്ന ആറുവയസുകാരിയാണ് പിതാവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് മരണമടഞ്ഞത്.

ഫര്‍ഹീന്റെ തട്ടം തലയില്‍ നിന്നും വഴുതി കഴുത്തിലേയ്ക്ക് വീണിരുന്നു. ഈ അവസരത്തിലാണ് കുട്ടിയുടെ പിതാവ് അതുവഴിവന്നത്. തട്ടമില്ലാതെ നില്‍ക്കുന്ന മകളെ കണ്ട് അരിശം മൂത്ത പിതാവ് കുട്ടിയെ വീടിന് മുന്നിലിട്ട് തല്ലുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവത്തിന് കുട്ടിയുടെ അമ്മയും സാക്ഷിയായിരുന്നു.

മകളെ ക്രൂരമായി മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മാതാവിനേയും ഇയാള്‍ തൊഴിച്ചു. ഒടുവില്‍ മാതാവ് അയല്‍ക്കാരുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ക്കും മകളെ അടിക്കുന്നതില്‍ നിന്നും പിതാവിനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. മകള്‍ മരിക്കുന്നതുവരെ ഇയാള്‍ അടി തുടരുകയും ചെയ്തു. ഒടുവില്‍ അടിയേറ്റ് അവശയായ പെണ്‍കുട്ടി അവിടെക്കിടന്ന് മരിക്കുകയും ചെയ്തു.

കുട്ടി മരിച്ചെന്ന് കണ്ടതോടെ ഇയാള്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യാനും തുടങ്ങി. അപ്പോഴേക്കും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.

തട്ടം തലയില്‍ നിന്നും നീങ്ങിയതിന് 6 വയസുകാരിയെ പിതാവ് തല്ലിക്കൊന്നു

Also Read:
വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

Keywords:  Father Kills 6-Year-Old Girl After Her Dupatta Slips Off Head, Police, Arrest, Mother, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia