മൂന്നു മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
Jun 28, 2020, 19:25 IST
ADVERTISEMENT
മുംബൈ: (www.kvartha.com 28.06.2020) മൂന്നു മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. നലസൊപര ബാബുല്‍പാഡ സ്വദേശി കൈലാഷ് പാമറാണ് (35) മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
കുടുംബ പ്രശ്‌നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ജോലിയില്ലാതായതിനെത്തുടര്‍ന്ന് ഇയാളുടെ ഭാര്യ വീട് ഉപേക്ഷിച്ചു പോയിരുന്നു. തുടര്‍ന്ന് കൈലാഷ് മാനസിക വിഷമത്തിലായിരുന്നെന്ന് പിതാവ് വിജു പാമര്‍ പോലീസിനോടു പറഞ്ഞു.
കുടുംബ പ്രശ്‌നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ജോലിയില്ലാതായതിനെത്തുടര്‍ന്ന് ഇയാളുടെ ഭാര്യ വീട് ഉപേക്ഷിച്ചു പോയിരുന്നു. തുടര്‍ന്ന് കൈലാഷ് മാനസിക വിഷമത്തിലായിരുന്നെന്ന് പിതാവ് വിജു പാമര്‍ പോലീസിനോടു പറഞ്ഞു.
12 വയസ്സുള്ള മകനെയും എട്ടും മൂന്നും പ്രായമുള്ള പെണ്‍മക്കളെയും മയക്കിക്കെടുത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കാനായിരുന്നു കൈലാസ് പദ്ധതയിട്ടിരുന്നത്. എന്നാല്‍ അത് പരാജയപ്പെട്ടതോടെ സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു.
രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചുട്ടും, കൈലാസ് വീടിന്റെ വാതില്‍ തുറക്കാത്തതിനാല്‍ നാട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് നാല് പേരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: National, News, Father, Mother, Daughter, Son, Murder, Killed, Suicide, Knife, House, Family, Police, Case, Facebook, Photo, Father kills 3 children and commits suicide.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

