മൂന്ന് വയസുകാരിക്കുമുന്നിൽ വെച്ച് അച്ഛന്റെ തലയറുത്തു, വടിവാളിൽ കോർത്ത ശിരസ്സുമായി ഗുണ്ടാസംഘം സ്റ്റേഷനിൽ കീഴടങ്ങി, രാജ്യത്തെ ഞെട്ടിച്ച കൊലപാതകം തിരുച്ചിറപ്പള്ളിയില്‍
May 1, 2020, 15:04 IST
ADVERTISEMENT
തിരുച്ചിറപ്പള്ളി: (www.kvartha.com 01.05.2020) മൂന്ന് വയസുള്ള മകൾക്കു മുന്നിൽവെച്ച് ഗുണ്ടാസംഘത്തിൽപ്പെട്ട അച്ഛന്റെ തലയറുത്ത് മൂന്നംഗ സംഘം. വടിവാളിൽ കോർത്ത ശിരസ്സുമായി ഗുണ്ടാസംഘം പിന്നീട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തിരുച്ചിറപ്പള്ളി ശ്രീരംഗം ലൈനിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടർന്നാണ് അതിക്രൂരമായ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ശ്രീരംഗം ഡ്രെയിനേജ് സ്ട്രീറ്റിലെ ഭഗവതി അമ്മൻ കോവിൽ റോഡിലെ തൈവെട്ടി ചന്ദ്രുവെന്ന ചന്ദ്രമോഹനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകളുമൊന്നിച്ചു ബൈക്കില്‍ വരുന്നതിനിടെ വീടിനു മുന്നില്‍ വച്ചായിരുന്നു ആക്രമണം.
കാറിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി. വടിവാളുമായി ഇറങ്ങിയത് കണ്ട ചന്ദ്രമോഹന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. മകളെ സ്‌കൂട്ടറിൽ നിന്നും വലിച്ചെറിഞ്ഞശേഷം സംഘം ചന്ദ്രമോഹനെ തലങ്ങും വിലങ്ങും വെട്ടി. വെട്ടിവീഴ്ത്തിയശേഷം അക്രമികള്‍ ഉടലില്‍ നിന്ന് തല അറുത്തെടുത്ത് വടിവാളിൽ കൊരുത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ചന്ദ്രമോഹന്‍. അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ശ്രീരംഗം റെയിൽവേ ബ്ലോക്കില്‍ താമസിക്കുന്ന ശരവണന്‍, സഹോദരന്‍ സുരേഷ്, ബന്ധു ശെല്‍വം എന്നിവരാണ് കീഴടങ്ങിയത്. സംഭവമറിഞ്ഞ പൊലീസുകാര്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി. മൃതദേഹം തിരുച്ചിറപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് പറയുന്നത്.
Summary: Father killed in front of three year old daughter

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.