Assault | 'ഉറങ്ങിക്കിടന്ന 17കാരിയായ മകളെ പീഡിപ്പിച്ചു; എതിര്‍ത്ത ഭാര്യയെ ക്രൂരമായി മര്‍ദിച്ചു'; പിതാവിനെതിരെ പോക്‌സോ കേസ് എടുത്ത് പൊലീസ്
● പീഡനത്തിന് ശേഷം ആരോടും ഇക്കാര്യം പറയരുതെന്നും ഭീഷണി
● പരാതി നല്‍കിയത് കഴിഞ്ഞദിവസം
താനെ: (KVARTHA) ഉറങ്ങിക്കിടന്ന പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചെന്ന കേസില്‍ പിതാവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 2022 മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് കുടുംബം ഉത്തര്‍പ്രദേശിലായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പലതവണ ഇത്തരത്തില്‍ പിതാവ് മകളെ പീഡിപ്പിക്കാറുണ്ടെന്നും എല്ലാ പീഡനങ്ങളും നടക്കുന്നത് പെണ്‍കുട്ടി ഉറങ്ങി കിടക്കുന്നതിനിടെയാണെന്നുമാണ് പരാതിയില്‍ പറയുന്നത്. 40-കാരനായ പിതാവ് പീഡനത്തിനുശേഷം ഇക്കാര്യം മറ്റാരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും പതിവാണ്. ചോദ്യം ചെയ്ത ഭാര്യയെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുന്നതും പതിവാണ്.
മൂന്നു മാസം മുന്‍പാണ് കുടുംബം താനെയിലേക്ക് താമസം മാറിയത്. ഇവിടെ വെച്ചും നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.
#POCSO #CrimeNews #Thane #MolestationCase #FamilyAbuse #Maharashtra