കര്‍ഷകസമരം ആറാം മാസത്തിലേക്ക്; സമരഭൂമികളിലുള്ളവര്‍ക്ക് കരിദിനം, പ്രതിഷേധസൂചകമായി ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കലും, പിന്തുണ നല്‍കുന്നവര്‍ പ്രതിഷേധദിനത്തിന്റെ ഭാഗമാകാന്‍ സംയുക്ത കിസാന്‍ മോര്‍ചയുടെ ആഹ്വാനം
May 26, 2021, 10:13 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.05.2021) ആറാം മാസത്തിലേക്ക് കടക്കുകയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം. പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച സമരഭൂമികളില്‍ കര്‍ഷകര്‍ കരിദിനമായി ആചരിക്കും. സമരത്തിന് പിന്തുണ നല്‍കുന്നവര്‍ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാന്‍ മോര്‍ച ആഭ്യര്‍ത്ഥിച്ചു.
പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഘു ഉള്‍പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം ഉച്ചയ്ക്ക് 12 മണിക്ക് കത്തിക്കും. കൂടാതെ ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികള്‍ ഉയര്‍ത്തി പ്രതിഷേധിക്കും. വിവിധ രാഷ്ട്രീയ പാര്‍ടികളും ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ആരെങ്കിലും ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡെല്‍ഹി അതിര്‍ത്തികളില്‍ യാതൊരു തരത്തിലുമുള്ള കൂട്ടായ്മകള്‍ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും ഡെല്‍ഹി പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.