SWISS-TOWER 24/07/2023

Died | നൃത്തം ചെയ്യുന്നതിനിടെ ഫോണ്‍ നമ്പര്‍ ചോദിച്ച് മകളെ ശല്യം ചെയ്തത് അന്വേഷിച്ചു; പിതാവിനെ പിടിച്ചുതള്ളി യുവാക്കള്‍; 52 കാരന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ മകളെ ശല്യം ചെയ്ത യുവാക്കളുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ പരുക്കേറ്റ വയോധികന്‍ മരിച്ചു. പ്രേം മെഹ്ത (52) എന്ന മധ്യവയസ്‌കനാണ് ദാരുണമായി മരിച്ചത്.
ഫരീദാബാദിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലാണ് സംഭവം.

ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് ഓഫീസര്‍ ജമീല്‍ ഖാന്‍ പറയുന്നത് ഇങ്ങനെ: ഫരീദാബാദിലെ സെക്ടര്‍ 87ലെ പ്രിന്‍സസ് പാര്‍ക് സൊസൈറ്റിയിലാണ് പ്രേം മെഹ്തയും കുടുംബവും താമസിക്കുന്നത്. വീടിന് സമീപത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നൃത്തം ചെയ്യുകയായിരുന്നു മെഹ്തയും കുടുംബവും.

ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ രണ്ട് യുവാക്കള്‍ മെഹ്തയുടെ 25 വയസുള്ള മകളെ സമീപിച്ച് മൊബൈല്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു. തങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യാനും ആവശ്യപ്പെട്ടു. ഇത് ഇഷ്ടപ്പെടാതെ മെഹ്ത ഇടപെട്ടു. എന്തിനാണ് മകളെ ശല്യം ചെയ്തതെന്ന് ചോദിച്ചു. ഇതോടെ മെഹ്തയും യുവാക്കളും തമ്മില്‍ ഉന്തും തള്ളുമായി. അങ്ങോട്ടും ഇങ്ങോട്ടും ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു. അതിനിടെ യുവാക്കള്‍ മെഹ്തയെ പിടിച്ചുതള്ളി. നിലത്തുവീണ മെഹ്ത ബോധരഹിതനായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

മെഹ്തയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. യുവാക്കള്‍ മകളെ ശല്യം ചെയ്യുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഓഫീസര്‍  കൂട്ടിച്ചേര്‍ത്തു.

Died | നൃത്തം ചെയ്യുന്നതിനിടെ ഫോണ്‍ നമ്പര്‍ ചോദിച്ച് മകളെ ശല്യം ചെയ്തത് അന്വേഷിച്ചു; പിതാവിനെ പിടിച്ചുതള്ളി യുവാക്കള്‍; 52 കാരന് ദാരുണാന്ത്യം



Keywords: News, National, National-News, Crime-News, Police-News, Local News, Residential Society, Princess Park, Faridabad News, Haryana News, New Delhi News, Father, Died, Fight, Daughter, Attacked, Garba Event, Faridabad: Man, 52, dies during fight with 2 men who attacked his daughter at Garba event.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia