Vidyarambham | കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാം; 'വിദ്യാരംഭത്തിന്' പേരുകേട്ട കേരളത്തിലെ ചില ക്ഷേത്രങ്ങള്‍ അറിയാം
Oct 16, 2023, 21:14 IST
തിരുവനന്തപുരം: (KVARTHA) നവരാത്രി രാജ്യത്തുടനീളം വ്യത്യസ്ത രൂപങ്ങളില്‍ ആഘോഷിക്കപ്പെടുന്നു. നവരാത്രി ആഘോഷ സമയത്തെ പ്രധാന ആചാരങ്ങളിലൊന്നാണ് എഴുത്തിനിരുത്ത് അല്ലെങ്കില്‍ വിദ്യാരംഭം. കുട്ടികള്‍ അരിയിലും മണലിലും ആദ്യാക്ഷരം എഴുതുന്നു. നവരാത്രിയുടെ അവസാന ദിവസത്തിലാണ് (വിജയദശമി) ഇത് നടത്തുക.
വിജയ ദശമി ആഘോഷിക്കുന്നത് തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിനായി മാത്രമല്ല, എല്ലാ നല്ല തുടക്കങ്ങള്‍ക്കുമുള്ള സമയത്തെയും സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും വിദ്യാരംഭം നടക്കുന്നുണ്ട്. നിരവധി കുടുംബങ്ങള്‍ വിജയ ദശമി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ എത്തിച്ചേരുന്നു. ചടങ്ങ് ആഘോഷിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. വിദ്യാരംഭത്തിന് പേരുകേട്ട കേരളത്തിലെ ചില മികച്ച ക്ഷേത്രങ്ങള്‍ അറിയാം.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള വിദ്യാരംഭത്തിനും വേദിയാണ്. തിരുവനന്തപുരം നഗരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം, തൃശൂര്‍
തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേരളത്തിലെ വിദ്യാരംഭത്തിന് പേരുകേട്ട ക്ഷേത്രങ്ങളിലൊന്നാണ്. തങ്ങളുടെ കുട്ടികളെ വിദ്യാരംഭത്തിന്റെ ഭാഗമാക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നു.
തൃക്കാവ് ശ്രീ ദുര്‍ഗാഭഗവതി ക്ഷേത്രം, മലപ്പുറം
മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള തൃക്കാവ് ശ്രീ ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് വിദ്യാരംഭം അഥവാ എഴുത്തിനിരുത്ത്. 108 ദുര്‍ഗാ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ പുരാതന ക്ഷേത്രം എന്ന് വിശ്വസിക്കുന്നു.
ശ്രീ ദക്ഷിണ മൂകാംബിക ക്ഷേത്രം, കൊച്ചി
പറവൂരില്‍ സ്ഥിതി ചെയ്യുന്ന ശ്രീ ദക്ഷിണ മൂകാംബിക ക്ഷേത്രമാണ് വിദ്യാരംഭത്തിന് പേരുകേട്ട മറ്റൊരു തീര്‍ത്ഥാടന കേന്ദ്രം. ജ്ഞാനത്തിന്റെ ദേവതയായ സരസ്വതി ദേവിക്കാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Keywords: Vidyarambham, Hindu Festival, Malayalam News, Rituals, Durga Puja, Travel, Famous places for Vidyarambham.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.