കൂളര്‍ കണക്റ്റ് ചെയ്യാന്‍ വെന്റിലേറ്റര്‍ പ്ലഗ്ഗില്‍ നിന്നും ഊരിമാറ്റി!; കോവിഡ് രോഗി മരിച്ചു

 


ADVERTISEMENT

രാജസ്ഥാന്‍: (www.kvartha.com 19.06.2020) കൂളര്‍ കണക്റ്റ് ചെയ്യാന്‍ വെന്റിലേറ്റര്‍ പ്ലഗ്ഗില്‍ നിന്നും ഊരിമാറ്റിയതിനെത്തുടര്‍ന്ന് കോവിഡ് രോഗി മരിച്ചു. രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം. ആശുപത്രി മുറിയില്‍ ചൂട് കൂടിയതിനാല്‍ കൂളര്‍ കണക്റ്റ് ചെയ്യാന്‍ വീട്ടുകാര്‍ വെന്റിലേറ്റര്‍ ഊരുകയായിരുന്നു. കുറച്ചു നേരം ബാറ്ററിയില്‍ പ്രവര്‍ത്തിച്ച വെന്റിലേറ്റര്‍ പിന്നെ ഓഫായി. 

കൂളര്‍ കണക്റ്റ് ചെയ്യാന്‍ വെന്റിലേറ്റര്‍ പ്ലഗ്ഗില്‍ നിന്നും ഊരിമാറ്റി!; കോവിഡ് രോഗി മരിച്ചു

ഇതോടെ രോഗിയുടെ നില ഗുരുതരമാവുകയും മരിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ എത്തിയിരുന്നെങ്കിലും അപ്പോഴേക്കും രോഗി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറെ ആക്രമിച്ചതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. കോവിഡ് രോഗി മരിച്ചതില്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് നവീന്‍ സക്‌സേന അറിയിച്ചു.


Keywords:  National, News, COVID-19, corona, Patient, Dies, Hospital, Family, Doctor, Investigates, Plug, Ventilator, Cooler, Family members disconnect ventilator to connect cooler; COVID patient dies.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia