Bomb Scare | വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണി; സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേന്ദ്രം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികളെ അറിയിക്കണം
● അല്ലാത്ത പക്ഷം ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്നും മുന്നറിയിപ്പും
● കഴിഞ്ഞ 10 ദിവസങ്ങളില്‍ ഭീഷണി ഉയര്‍ന്നത് വിവിധ എയര്‍ലൈനുകളുടെ 250-ലധികം വിമാനങ്ങള്‍ക്ക് നേരെ
ന്യൂഡെല്‍ഹി: (KVARTHA) വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേന്ദ്രം. വ്യാജസന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ക്ക് ഐടി മന്ത്രാലയത്തിന്റെ ഉത്തരവ്.
തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികളെ അറിയിക്കണമെന്നും അല്ലാത്ത പക്ഷം ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്ന മുന്നറിയിപ്പും ഐടി മന്ത്രാലയം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ പത്തുദിവസങ്ങളില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് തുടങ്ങി വിവിധ എയര്‍ലൈനുകളുടെ 250-ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഇവയില്‍ ഭൂരിഭാഗവും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ളവയായിരുന്നു. ഈ വ്യാജബോംബ് ഭീഷണികള്‍ കനത്ത നഷ്ടമാണ് വ്യോമയാന മേഖലയ്ക്ക് വരുത്തിയത്.
യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് പരിശോധനയുടെ ഭാഗമായി മണിക്കൂറുകളോളം ഇവര്‍ വിമാനത്താവളത്തില്‍ കഴിച്ചു കൂട്ടേണ്ടി വരുന്നു. മാത്രമല്ല, ദേഹ പരിശോധന എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധമാണ്.
#BombThreats, #SocialMedia, #FakeAlerts, #AviationSecurity, #ITMinistry, #GovernmentAction
