Emergency Landing | പുക മുന്നറിയിപ്പ്; ബെംഗ്‌ളൂറില്‍ നിന്നും മാലിദ്വീപിലേക്ക് പുറപ്പെട്ട 'ഗോ ഫസ്റ്റ്' വിമാനം അടിയന്തരമായി കോയമ്പതൂരില്‍ ഇറക്കി

 



കോയമ്പതൂര്‍: (www.kvartha.com) പുക മുന്നറിയിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് 'ഗോ ഫസ്റ്റ്' വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ബെംഗ്‌ളൂറില്‍ നിന്നും മാലിദ്വീപിലേക്ക് പുറപ്പെട്ട വിമാനമാണ് കോയമ്പതൂരില്‍ ഇറക്കിയത്. 92 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തമിഴ്‌നാട് നഗരത്തിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് പൈലറ്റ് പുക മുന്നറിയിപ്പ് കണ്ടെത്തിയത്.

Emergency Landing | പുക മുന്നറിയിപ്പ്; ബെംഗ്‌ളൂറില്‍ നിന്നും മാലിദ്വീപിലേക്ക് പുറപ്പെട്ട 'ഗോ ഫസ്റ്റ്' വിമാനം അടിയന്തരമായി കോയമ്പതൂരില്‍ ഇറക്കി


പിന്നീട്, കോയമ്പതൂരിലെ വിമാനത്താവള അധികൃതര്‍ ഇത് തെറ്റായ അലാറം ആണെന്ന് സ്ഥിരീകരിച്ചു. പരിശോധനയില്‍ അലാറത്തില്‍ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തുകയും, എന്‍ജിനുകള്‍ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും കണ്ടെത്തി.

വിമാനത്തിന്റെ എന്‍ജിനുകള്‍ അമിതമായി ചൂടായതിനെ തുടര്‍ന്നാണ് അലാറം മുഴങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്തു. 

Keywords:  News,National,India,Bangalore,Flight, False Alarm, Says Airport After Go First Emergency Landing In Coimbatore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia