യുപിയില്‍ വികസനം കൊണ്ടുവന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള 'ഇരട്ട എന്‍ജിന്‍ സര്‍കാര്‍'; അടുത്ത 25 വര്‍ഷം സംസ്ഥാനം പാര്‍ടിക്ക് വിട്ടുനല്‍കണമെന്നും പ്രധാനമന്ത്രി
Feb 7, 2022, 18:54 IST
ബിജ്നോര്‍: (www.kvartha.com 07.02.2022) പ്രചാരണ വേദിയില്‍ ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയില്‍ വികസനം കൊണ്ടുവന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള 'ഇരട്ട എന്‍ജിന്‍ സര്‍കാര്‍' ആണെന്ന് മോദി പറഞ്ഞു. യുപിയിലെ ബിജ്നോറില്‍ നടന്ന പ്രചാരണ പരിപാടിയില്‍ വീഡിയോ കോണ്‍ഫന്‍സിങ്ങിലൂടെ സംസാരിക്കുകയായിരുന്നു മോദി.
രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഉത്തര്‍ പ്രദേശിലും സമ്പൂര്‍ണ വികസനം സാധ്യമാകുമെന്ന് പറഞ്ഞ മോദി അതിനായി അടുത്ത 25 വര്‍ഷം ബിജെപിക്ക് വിട്ടുനല്‍കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.
ഉത്തര്‍ പ്രദേശിലെ വികസനത്തെ നദിയിലെ ജലപ്രവാഹത്തോട് ഉപമിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇത്രയും നാള്‍ യുപിയിലെ വികസനമെന്ന നദിയിലെ ജലം നിശ്ചലമായിരുന്നു. സാധാരണക്കാരന്റെ വിശപ്പിന്റേയും വികസനത്തിന്റേയും ദാഹം ഇത്രയുംനാള്‍ അവിടെ ഭരിച്ചിരുന്ന സമാജ് വാദി പാര്‍ടി അറിഞ്ഞിരുന്നില്ല. എസ്പിയും ബിഎസ്പിയും തങ്ങളുടെ ദാഹം മാത്രം ശമിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് വികസനം സാധ്യമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
അക്കാലത്ത് സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. യോഗി സര്‍കാര്‍ സ്ത്രീകളെ അത്തരത്തിലുള്ള ഭയത്തില്‍ നിന്ന് മോചിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Keywords: 'Fake Samajwadis': PM Modi's Barb At Predecessors In Uttar Pradesh, News, Assembly Election, Prime Minister, Narendra Modi, Yogi Adityanath, Criticism, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.