Fraud Alert! | ശ്രദ്ധിക്കുക! രാമക്ഷേത്രത്തിന്റെ പേരിൽ ആമസോണിൽ വ്യാജ പ്രസാദം വിൽപനയ്ക്ക്; കേന്ദ്രത്തിന്റെ നോട്ടീസിന് പിന്നാലെ നടപടിയുമായി ഇ-കൊമേഴ്‌സ് ഭീമൻ!
Jan 20, 2024, 17:10 IST
ന്യൂഡെൽഹി: (KVARTHA) ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ രാമക്ഷേത്ര പ്രസാദമെന്ന പേരിൽ സാധാരണ മധുരപലഹാരങ്ങൾ വിൽക്കുന്ന വിൽപ്പനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. പ്ലാറ്റ്‌ഫോമിൽ നിന്ന് രാം മന്ദിർ പ്രസാദം വിൽക്കാനുള്ള ഓപ്ഷൻ കമ്പനി നീക്കം ചെയ്തു. ഈ വിഷയത്തിൽ കമ്പനിക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) നോട്ടീസ് അയച്ചിരുന്നു.
അയോധ്യയിൽ ഇനിയും ഉദ്ഘാടനം ചെയ്യപ്പെടാത്ത രാമക്ഷേത്രത്തിൽ നിന്നുള്ള പ്രസാദത്തിന്റെ മറവിൽ മധുരപലഹാരങ്ങൾ വിറ്റ് ആമസോൺ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) സിസിപിഎയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് ആമസോണിനോട് ആവശ്യപ്പെട്ട് സിസിപിഎ നോട്ടീസ് അയച്ചത്. കൃത്യസമയത്ത് മറുപടി നൽകിയില്ലെങ്കിൽ ഉപഭോക്തൃ സംരക്ഷണ നിയമം, 2019 പ്രകാരം നടപടിയെടുക്കുമെന്നും സിസിപിഎ അറിയിച്ചിട്ടുണ്ട്.
അയോധ്യയിലെ പ്രസാദമെന്ന പേരിൽ ആമസോണിൽ നിരവധി ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതായി സിസിപിഎ പറഞ്ഞു. ശ്രീ രാം മന്ദിർ അയോധ്യ പ്രസാദ്-രഘുപതി നെയ്യ് ലഡ്ഡു, അയോധ്യ രാം മന്ദിർ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡ്ഡു, രാം മന്ദിർ അയോധ്യ പ്രസാദ്-ദേശി പശു പാൽ പേഡ എന്നിങ്ങനെ പേരുള്ള ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം തട്ടിപ്പിൽ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.

Keywords: News, Malayalam, National, Ayodhya, Ram Mandir, Pran Pratishtha, Newdelhi, Fake Ram Mandir Prasad: Centre takes action against Amazon over misleading consumers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.