Fake Reviews | ഉത്പന്നങ്ങളെ കുറിച്ച് ഓൺലൈനിൽ വ്യാജ റിവ്യൂകൾ നൽകുന്നവർക്ക് മുട്ടൻ പണി വരുന്നു; പിഴ ചുമത്തിയേക്കുമെന്ന് റിപോർട്

 


ന്യൂഡെൽഹി: (www.kvartha.com) ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ ഉൾപെടെയുള്ള ഉത്പന്നങ്ങളെ കുറിച്ച് ഓൺലൈനിൽ വ്യാജ റിവ്യൂകൾ നൽകുന്നവർക്ക് ഉടൻ പിഴ ചുമത്തിയേക്കും. വ്യാജ അവലോകനങ്ങൾ ഓൺലൈനിൽ ഉൽപന്നങ്ങളും മറ്റും വാങ്ങുന്നതിനായി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന പരാതിക്കിടെയാണ് അത് തടയാൻ സർകാർ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് സെപ്തംബർ 14ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം യോഗം ചേരുമെന്ന് മിന്റ് റിപോർട് ചെയ്തു.
  
Fake Reviews | ഉത്പന്നങ്ങളെ കുറിച്ച് ഓൺലൈനിൽ വ്യാജ റിവ്യൂകൾ നൽകുന്നവർക്ക് മുട്ടൻ പണി വരുന്നു; പിഴ ചുമത്തിയേക്കുമെന്ന് റിപോർട്

ഉപഭോക്തൃ താൽപര്യം സംരക്ഷിക്കുന്നതിനായി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾ പരിശോധിക്കുന്നതിന് ചട്ടക്കൂട് നടപ്പിലാക്കുമെന്ന് സർകാർ നേരത്തെ അറിയിച്ചിരുന്നു. ഉപഭോക്തൃ കാര്യ മന്ത്രാലയവും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇൻഡ്യയും (ASCI) മെയ് മാസത്തിൽ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഉൾപെടെയുള്ള ഓഹരി ഉടമകളുമായി പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അവലോകനങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ചർച ചെയ്യാൻ വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു.

ഇൻഡ്യയിലെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ പിന്തുടരുന്ന നിലവിലെ സംവിധാനവും ആഗോളതലത്തിൽ ലഭ്യമായ മികച്ച രീതികളും പഠിച്ച ശേഷമാണ് ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഉൽപന്നം ഭൗതികമായി കാണാനോ പരിശോധിക്കാനോ അവസരമില്ലാത്തതിനാൽ, ഉപഭോക്താക്കൾ ഇതിനകം തന്നെ ഉൽപന്നമോ മറ്റോ വാങ്ങിയ ഉപയോക്താക്കളുടെ അഭിപ്രാങ്ങൾ അറിയുന്നതിന് പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യുന്ന റിവ്യൂകളെ വളരെയധികം ആശ്രയിക്കുന്നു. ഉത്‌പന്നം വിറ്റുപോവാൻ ഇതിൽ വ്യാജ റിവ്യൂകളും പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉപയോക്താക്കൾ പറയുന്നു.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia