SWISS-TOWER 24/07/2023

Noodles | ഈ നൂഡിൽസ് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ശ്രദ്ധിക്കുക; ആരോഗ്യം നശിപ്പിക്കുമെന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) നേപ്പാളിൽ നിർമിക്കുന്ന നൂഡിൽസിന്റെ വലിയ വിപണിയാണ് ഇന്ത്യ. അതിർത്തി പ്രദേശങ്ങളിൽ നേപ്പാൾ നൂഡിൽസിന് വൻ ഡിമാൻഡാണ്. ഇതുകൂടാതെ ചെറിയ ഹോട്ടലുകളിലും ധാബകളിലും പോലും ഈ നൂഡിൽസാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ നേപ്പാളിൽ നിന്നുള്ള വ്യാജ നൂഡിൽസ് ഇവിടെ എത്തിയാൽ ജനങ്ങളുടെ ആരോഗ്യം താറുമാറാകാനുള്ള സാധ്യതയുമുണ്ട്.
Aster mims 04/11/2022

Noodles | ഈ നൂഡിൽസ് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ശ്രദ്ധിക്കുക; ആരോഗ്യം നശിപ്പിക്കുമെന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു

നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ജുലാഘട്ടിൽ ചില പ്രദേശങ്ങളിലും ഇതിന്റെ പ്രഭാവം ദൃശ്യമാണ്. വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി നിരവധി പേരാണ് ആശുപത്രികളിൽ എത്തുന്നത്. ആറ് മാസം മുമ്പ് നേപ്പാളിൽ നിന്നുള്ള വ്യാജ നൂഡിൽസ് കണ്ടെടുത്തിരുന്നു. തുടർന്ന് കേസ് പടാൻ ഹൈകോടതിയിലെത്തി.

പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ശനിയാഴ്ച കോടതി ഈ കമ്പനിക്ക് വിലക്ക് ഏർപ്പെടുത്തുകയുണ്ടായി. വ്യാജ നൂഡിൽസ് കഴിക്കുന്നത് ഉദരരോഗങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വയറുമായി ബന്ധപ്പെട്ട രോഗികളുടെ എണ്ണത്തിലും ജുലാഘട്ട് മേഖലയിൽ വർധനവുണ്ടായതായി അധികൃതർ അറിയിച്ചു. അതിനാൽ മികച്ച കമ്പനികളുടേതും വ്യാജമല്ലെന്ന് ഉറപ്പുള്ളതുമായ നൂഡിൽസ് തിരഞ്ഞെടുക്കാൻ ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നു.

കസ്റ്റംസ് വകുപ്പിന്റെ കണക്കനുസരിച്ച്, ഈ സാമ്പത്തിക വർഷം ജൂൺ പകുതി വരെ നേപ്പാൾ 2.11 ബില്യൺ രൂപ വിലമതിക്കുന്ന 723,445 കിലോ നൂഡിൽസും പാസ്തയും കയറ്റുമതി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, ഈ സാമ്പത്തിക വർഷത്തിലെ 11 മാസങ്ങളിൽ പാസ്തയുടെയും നൂഡിൽസിന്റെയും കയറ്റുമതിയിൽ 26.9 ശതമാനം വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. നേപ്പാൾ ഇന്ത്യയിലേക്ക് മാത്രം 965 ദശലക്ഷം രൂപ വിലമതിക്കുന്ന 5,127,000 കിലോ നൂഡിൽസും പാസ്തയും കയറ്റുമതി ചെയ്തിട്ടുണ്ട്.

Keywords:  Malayalam-News , National, National-News, Lifestyle, Lifestyle-News, New Delhi, Fake  Noodles, Nepal, Indians health, Doctors, Concern, Fake noodles in Nepal may ruin Indians' health: Doctors expresses concern.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia