ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കാന്‍ ഇ പാസ് നേടിയവരില്‍ അമിതാഭ് ബച്ചനും, ഡൊണാള്‍ഡ് ട്രംപും! കേസെടുത്ത് പൊലീസ്

 


ADVERTISEMENT

ഷിംല: (www.kvartha.com 08.05.2021) ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കാന്‍ പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ ഇ പാസ് നേടിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ എന്നിവരുടെ പേരിലുള്ള വ്യാജ ഇ പാസുകളാണ് പൊലീസ് കണ്ടെടുത്തത്. ഇത് കൈവശപ്പെടുത്തിയവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി ഷിംല പൊലീസ് അറിയിച്ചു. ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കാന്‍ ഇ പാസ് നേടിയവരില്‍ അമിതാഭ് ബച്ചനും, ഡൊണാള്‍ഡ് ട്രംപും! കേസെടുത്ത് പൊലീസ്
Aster_MIMS കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 27 മുതല്‍ സംസ്ഥാനത്തേക്കു പ്രവേശിക്കേണ്ടവര്‍ക്ക് ഇ പാസുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വ്യാജവിവരങ്ങള്‍ നല്‍കി പലരും പാസ് കൈക്കലാക്കുന്നതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ട്രംപിന്റെയും അമിതാഭ് ബച്ചന്റെയും പേരില്‍ സ്വന്തമാക്കിയിരിക്കുന്ന രണ്ട് ഇ - പാസിലും ഒരേ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറുമാണ് നല്‍കിയിരിക്കുന്നത്.

ഇത് ശ്രദ്ധയില്‍പെട്ടതോടെ ഐടി വിഭാഗം പൊലീസിനു പരാതി നല്‍കി. തുടര്‍ന്നാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Keywords:  Fake e-passes with names of Donald Trump, Amitabh Bachchan used to enter Himachal amid Covid surge, FIR lodged, News, Fake, Police, Case, Passengers, Amitabh Batchan, Donald-Trump, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia