ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കാന്‍ ഇ പാസ് നേടിയവരില്‍ അമിതാഭ് ബച്ചനും, ഡൊണാള്‍ഡ് ട്രംപും! കേസെടുത്ത് പൊലീസ്

 


ഷിംല: (www.kvartha.com 08.05.2021) ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കാന്‍ പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ ഇ പാസ് നേടിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ എന്നിവരുടെ പേരിലുള്ള വ്യാജ ഇ പാസുകളാണ് പൊലീസ് കണ്ടെടുത്തത്. ഇത് കൈവശപ്പെടുത്തിയവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി ഷിംല പൊലീസ് അറിയിച്ചു. ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കാന്‍ ഇ പാസ് നേടിയവരില്‍ അമിതാഭ് ബച്ചനും, ഡൊണാള്‍ഡ് ട്രംപും! കേസെടുത്ത് പൊലീസ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 27 മുതല്‍ സംസ്ഥാനത്തേക്കു പ്രവേശിക്കേണ്ടവര്‍ക്ക് ഇ പാസുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വ്യാജവിവരങ്ങള്‍ നല്‍കി പലരും പാസ് കൈക്കലാക്കുന്നതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ട്രംപിന്റെയും അമിതാഭ് ബച്ചന്റെയും പേരില്‍ സ്വന്തമാക്കിയിരിക്കുന്ന രണ്ട് ഇ - പാസിലും ഒരേ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറുമാണ് നല്‍കിയിരിക്കുന്നത്.

ഇത് ശ്രദ്ധയില്‍പെട്ടതോടെ ഐടി വിഭാഗം പൊലീസിനു പരാതി നല്‍കി. തുടര്‍ന്നാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Keywords:  Fake e-passes with names of Donald Trump, Amitabh Bachchan used to enter Himachal amid Covid surge, FIR lodged, News, Fake, Police, Case, Passengers, Amitabh Batchan, Donald-Trump, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia