മംഗലാപുരത്ത് കള്ളനോട്ടുമായി പിടിയിലായ മൂന്നംഗ സംഘത്തില്‍ രണ്ട് ആണ്‍കുട്ടികളും
Jul 28, 2012, 10:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: 500 രൂപയുടെ 400 കള്ളനോട്ടുമായി മൂന്നംഗ സംഘം മംഗലാപുരത്ത് പോലീസിന്റെ പിടിയിലായി. വെള്ളിയാഴ്ചയാണ് സംഭവം. പശ്ചിംബംഗ മാള്‍ഡയിലെ നിരജ്ഞന് ചൗധരി (22) മറ്റുരണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരാണ് പിടിയിലായത്.
അന്യസംസ്ഥാന തൊഴിലാളി സംഘത്തില്‍പ്പെട്ടവരെ ഉപയോഗിച്ച് കേരളത്തിലും കര്‍ണ്ണാടകയിലുമുള്ള നിര്‍മ്മാണ മേഖലകളില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണംചെയ്യുന്ന മാഫിയ തഴച്ചുവളരുന്നുവെന്ന പരാതി നിലനില്‍ക്കേയാണ് കുട്ടികളെ ഉപയോഗിച്ച് നഗരങ്ങളില്‍ കള്ളനോട്ടിറക്കുന്ന സംഘത്തെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്. നേരത്തെ എറണാകുളത്തും തിരുവനന്തപുരത്തും അന്യസംസ്ഥാന കുടിയേറ്റ തൊഴിലാളി ക്യാമ്പുകളില്‍ നിന്നും കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.
Keywords: Mangalore, West Bengal, Fake currency, Arrest, Police, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
