Scam | വ്യാജ സർട്ടിഫിക്കേഷനും ലോഗോ ദുരുപയോഗവും: കർശന നടപടിണ്ടാകുമെന്ന് മുന്നറിയിപ്പ്


● ഔദ്യോഗിക അംഗീകാരമില്ലാത്ത സർട്ടിഫിക്കേഷനുകൾ അസാധുവാണ്.
● ഇത്തരത്തിൽ ലോഗോ ഉപയോഗിക്കുന്നത് കുറ്റകരമാണ്.
ന്യൂഡൽഹി: (KVARTHA) കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും എൻസിഐഎസ്എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കേഷൻ നൽകുന്ന സംഘടനകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ അറിയിച്ചു. ഇത്തരത്തിൽ വിവിധ സംഘടനകൾ, സർട്ടിഫിക്കറ്റ്, ഔഷധങ്ങൾ തുടങ്ങിയവയിൽ ഔദ്യോഗിക സർട്ടിഫിക്കേഷൻ എന്ന രീതിയിൽ വ്യാജവും അസാധുവായതുമായ സർട്ടിഫിക്കേഷനുകൾ നൽകുന്നതിനായി എൻസിഐഎസ്എമ്മിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വിവിധ സംഘടനകൾ നടത്തുന്ന പരിശീലന പരിപാടികൾ, സെമിനാറുകൾ, ശിൽപ്പശാലകൾ എന്നിവയിലും എൻ.ജി.ഒ സംഘടനകൾ, ആയുർവേദ / യോഗയുമായി ബന്ധപ്പെട്ട് നടത്തുന്ന ചില ഹ്രസ്വകാല കോഴ്സുകൾക്ക് അധികാരിത വരുത്തുന്നതിനും ലോഗോ അനധികൃതമായി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലോഗോ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ആയുഷ് മന്ത്രാലയത്തിന്റെയും എൻസിഐഎസ്എമ്മിന്റെയും ഔദ്യോഗിക അംഗീകാരമില്ലാത്ത സർട്ടിഫിക്കേഷനുകൾ അസാധുവാണ്.
ഇത്തരം നടപടികൾ 2023 ലെ എൻസിഐഎസ്എം റഗുലേഷനും ഭാരതീയ ന്യായ സംഹിത അനുസരിച്ചും വിരുദ്ധമാണ്. വഞ്ചനാപരമായ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാർക്കെതിരെ കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും എൻസിഐഎസ്എം അറിയിച്ചു.
#ayurvedascam #fakecertification #nciism #healthfraud #india #ayurveda #yoga #scamalert