പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; മന്ത്രി പത്‌നിക്ക് പകരം പരീക്ഷ എഴുതിയത് സഹോദരി

 


ജഗ്ദല്‍പൂര്‍: (www.kvartha.com 05.08.2015) പരീക്ഷയില്‍ ആള്‍മാറാട്ടം; മന്ത്രി പത്‌നിക്ക് പകരം പരീക്ഷ എഴുതിയത് സഹോദരി. ഛത്തീസ്ഗഡിലാണ് സംഭവം. അവസാന വര്‍ഷ ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷയ്ക്കിടെയാണ് ആള്‍മാറാട്ടം നടന്നത്.

മുതിര്‍ന്ന ബി.ജെ.പി നേതാവും ഛത്തീസ്ഗഡിലെ വിദ്യാഭ്യാസ മന്ത്രിയുമായ കേദാര്‍ കാശ്യപിന്റെ ഭാര്യ ശാന്തി കാശ്യപിന് പകരം യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയത് വ്യാജ പരീക്ഷാര്‍ത്ഥി. ജഗ്ദല്‍പൂരിലെ സുന്ദര്‍ലാല്‍ ശര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയാണ് ശാന്തി. എന്നാല്‍ ശാന്തിക്ക് പകരം പരീക്ഷ എഴുതാനെത്തിയത് അവരുടെ സഹോദരി കിരണ്‍ മൗര്യയാണ്. പരീക്ഷാ സെന്റര്‍ ഇന്‍ ചാര്‍ജ് ഹേംറാവോ ഖാര്‍ഗെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ഭാന്‍പുരി ജില്ല സ്വദേശിനിയാണ് കിരണ്‍ മൗര്യ. 'ഇംഗ്ലീഷ് ലാംഗ്വേജ് സ്റ്റഡീസ്' എന്ന പരീക്ഷ
എഴുതാന്‍ പത്ത് മണിയോടെയാണ് ഹാളിലെത്തിയത്. പരീക്ഷ തുടങ്ങിക്കഴിഞ്ഞ ശേഷമാണ് ആള്‍മാറാട്ടം ശ്രദ്ധയില്‍പെട്ടത്. പരീക്ഷയ്‌ക്കെത്തിയ മറ്റു വിദ്യാര്‍ത്ഥികളാണ് ആള്‍മാറാട്ടം ശ്രദ്ധയില്‍പെടുത്തിയത്.

ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കിരണ്‍ മൗര്യയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നും ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ തനിക്ക് മന്ത്രി പത്‌നിയെ അറിയില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് കേദാര്‍ കാശ്യപിനെതിരെ ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ വിഷയത്തില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അയല്‍ സംസ്ഥാനമായ മദ്ധ്യപ്രദേശില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വ്യാപം നിയമനം കുംഭകോണം നടന്നതിന്റെ വിവാദങ്ങള്‍ക്കിടെയാണ് പുതിയ സംഭവം.
പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; മന്ത്രി പത്‌നിക്ക് പകരം പരീക്ഷ എഴുതിയത് സഹോദരി

Also Read:
പര്‍ദ്ദ ടയറില്‍കുടുങ്ങി ബൈക്ക് മറിഞ്ഞു; പ്രസവ ശസ്ത്രക്രിയക്ക് വിധേയായ യുവതിക്ക് ഗുരുതരം

Keywords:  Fake Candidate Writes Exam for Chhattisgarh Minister's Wife: Sources, Media, Sisters, Student, Police, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia