Fraud | ഡെല്‍ഹി വിമാനത്താവളത്തില്‍ വ്യാജ മനുഷ്യബോംബ് ഭീഷണി; 'അമ്മായി അമ്മയെ കുടുക്കാന്‍ മരുമകന്‍ ഒപ്പിച്ച പണി'യെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ 

 
Fake Bomb Threat at Delhi Airport; Family Feud Leads to Arrest
Fake Bomb Threat at Delhi Airport; Family Feud Leads to Arrest

Photo Credit: Delhi Airport

● അന്വേഷണത്തില്‍ ഭീഷണി വ്യാജമാണെന്നും അന്ധേരി സ്വദേശിയായ ഒരാളാണ് ഇതിന് പിന്നിലെന്നും കണ്ടെത്തി
● 90 ലക്ഷം രൂപയുമായി ആണ്‍സുഹൃത്തിനെ കാണാന്‍ പോകുന്ന ബോംബ് ധാരിയായ ഒരു സ്ത്രീ ഉണ്ടെന്നായിരുന്നു സന്ദേശം

മുംബൈ: (KVARTHA) ഡെല്‍ഹി വിമാനത്താവളത്തില്‍ വ്യാജ മനുഷ്യബോംബ് ഭീഷണി. ശരീരത്തില്‍ ബോംബ് ധരിച്ച ഒരു യാത്രക്കാരി മുംബൈ- ഡെല്‍ഹി വിമാനത്തില്‍ യാത്രചെയ്യുന്നുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭീഷണി വ്യാജമാണെന്നും അന്ധേരി സ്വദേശിയായ ഒരാളാണ് ഇതിന് പിന്നിലെന്നും പൊലീസ് കണ്ടെത്തി. എങ്കിലും വാസ്തവം അറിയുന്നതുവരെ എല്ലാവരും വലിയ ആശങ്കയിലായിരുന്നു.


വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ന് ഡെല്‍ഹി എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വിമാനത്തില്‍ 90 ലക്ഷംരൂപയുമായി ആണ്‍സുഹൃത്തിനെ കാണാന്‍ പോകുന്ന ബോംബ് ധാരിയായ ഒരു സ്ത്രീ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് ബോംബ് ധാരിയായ സ്ത്രീ യാത്രചെയ്യുന്നുണ്ട്. അവിടെനിന്ന് അവര്‍ ഉസ്ബൈക്കിസ്ഥാനിലേക്ക് പോകും എന്നായിരുന്നു ഫോണ്‍ സന്ദേശം.

ഈ സന്ദേശം ഉടന്‍ തന്നെ മുബൈയിലെ അധികാരികള്‍ക്ക് കൈമാറുകയും അവിടെനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 നും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ ഡെല്‍ഹിയിലേയ്ക്ക് ടിക്കറ്റ് എടുത്തിരിക്കുന്ന യാത്രക്കാരുടെ ലിസ്റ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ പരിശോധിക്കുകയും ചെയ്തു. കൂടാതെ, ഡെല്‍ഹി വിമാനത്താവളത്തിലെ യാത്രക്കാരുടെ ലിസ്റ്റും പരിശോധിച്ചു. എന്നാല്‍ അതിലൊന്നും സന്ദേശത്തില്‍ പറഞ്ഞ ആളെ കണ്ടെത്താനായില്ല.

ഫോണ്‍കോള്‍ അനുസരിച്ച് സഹര്‍ പൊലീസ് അന്ധേരിയിലെ വിലാസത്തില്‍ നടത്തിയ അന്വേഷണം ഒടുവില്‍ അറുപതുകാരിയിലേക്കെത്തുകയായിരുന്നു. അവര്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുടുംബപ്രശ്നത്തെ തുടര്‍ന്ന് വയോധികയുടെ മരുമകനാണ് വ്യാജസന്ദേശം നല്‍കിയതെന്ന് കണ്ടെത്തി.

കഴിഞ്ഞ രണ്ടാഴ്ചയോളമായി രാജ്യത്തെ വിവിധ വിമാന സര്‍വീസുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച മാത്രം 50 -ല്‍ അധികം ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. ഒക്ടോബര്‍ 14 മുതല്‍ 25 വരെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് 13 എഫ് ഐ ആറുകളാണ് സഹര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മാസം 13-ന് ട്വിറ്ററില്‍ വ്യാജബോംബ് ഭീഷണി ഉയര്‍ത്തിയ ഛത്തീസ് ഗഢുകാരനായ 17-കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഒന്നിന് പുറകെ ഒന്നായി ഭീഷണി സന്ദേശം വന്നതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ സന്ദേശം ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് അറിയിക്കണം എന്നായിരുന്നു മുന്നറിയിപ്പ്. അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
 

 #BombThreat #FakeAlert #DelhiAirport #SecurityAlert #FamilyFeud #AirportSecurity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia