Misbelief | 'വിശ്വാസം പലപ്പോഴും ഭക്തരെ അന്ധരാക്കുന്നു'; തീര്‍ഥമെന്ന് കരുതി കുടിച്ചത് ഏസിയിലെ വെള്ളം; തെറ്റ് തിരിച്ചറിഞ്ഞിട്ടും വരിയില്‍ നിന്ന് ഒരിറ്റ് പ്രസാദത്തിനായി ഏറെ നേരം കാത്തിരിപ്പ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കുടിച്ചത് വൃന്ദാവനിലെ ശ്രീ ബങ്കെ ബിഹാരി മന്ദിറിന്റെ ചുമരില്‍ ഉണ്ടായിരുന്ന ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീണിരുന്ന വെള്ളം
● ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ നിന്നുള്ള പുണ്യജലമായ 'ചരണ്‍ അമൃത്' ആണെന്ന് വിശ്വാസം
● വിമര്‍ശനവുമായെത്തിയത് നിരവധി പേര്‍
● വീഡിയോ വൈറല്‍
ലക് നൗ:(KVARTHA) വിശ്വാസം പലപ്പോഴും ഭക്തരെ അന്ധരാക്കുന്നു എന്ന് പൊതുവെ പറയാറുണ്ട്. ആ ചൊല്ല് അന്വര്‍ഥമാക്കുന്ന രീതിയിലുള്ള ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ വൃന്ദാവനിലെ ഒരു ക്ഷേത്രത്തില്‍ നിന്നും പുറത്തുവന്നത്. സോറോ എന്ന എക്‌സ് ഹാന്‍ഡില്‍ നിന്നും പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തുവന്നത്.

വൃന്ദാവനിലെ ശ്രീ ബങ്കെ ബിഹാരി മന്ദിറിന്റെ ചുമരില്‍ ഉണ്ടായിരുന്ന ഒരു ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീണിരുന്ന വെള്ളം ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ നിന്നുള്ള പുണ്യജലമായ 'ചരണ്‍ അമൃത്' ആണെന്ന് കരുതി ഭക്തര്‍ കുടിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇത് ക്ഷേത്രത്തിലെ ഏസിയില്‍ നിന്നുള്ള വെള്ളമാണെന്ന് തിരിച്ചറിഞ്ഞു. ക്ഷേത്ര കമിറ്റി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
Serious education is needed 100%
— ZORO (@BroominsKaBaap) November 3, 2024
People are drinking AC water, thinking it is 'Charanamrit' from the feet of God !! pic.twitter.com/bYJTwbvnNK
എന്നാല്‍ ഇത് തിരിച്ചറിഞ്ഞിട്ടും ഭക്തര്‍ തങ്ങളുടെ വിശ്വാസം മാറ്റാനൊന്നും നില്‍ക്കാതെ ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളത്തിനായി വരിയില്‍ നില്‍ക്കുന്നത് തുടരുകയാണ്. ഏറെ നേരം നിന്ന് കൈകുമ്പിളിലേക്ക് വീഴുന്ന ജലം കുടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വളരെ പെട്ടെന്ന് തന്നെ വൈറലായി. വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞു.
സോറോ എന്ന എക്‌സ് ഹാന്‍ഡില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ:
'ഗൗരവമായ വിദ്യാഭ്യാസം 100% ആവശ്യമാണ്. ദൈവത്തിന്റെ പാദങ്ങളില്‍ നിന്നുള്ള 'ചരണാമൃതം' ആണെന്ന് കരുതി ആളുകള്‍ എസി വെള്ളം കുടിക്കുന്നു'.
വീഡിയോയില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം നിരവധി പേര്‍ 'പുണ്യ ജല'ത്തിനായി കൂട്ടം കൂടി നില്‍ക്കുന്നത് കാണാം. ചിലര്‍ കൈകുമ്പിളില്‍ വെള്ളം ശേഖരിക്കുമ്പോള്‍ മറ്റ് ചില ഭക്തര്‍ പേപ്പര്‍ ഗ്ലാസുകളില്‍ ശേഖരിച്ച വെള്ളം കുടിക്കുന്നതും കാണാം.
ചിലരാകട്ടെ വെള്ളം മൂര്‍ദ്ധാവില്‍ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പകര്‍ത്തുന്നയാള്‍ ഒരു സ്ത്രീയോട് അത് ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ നിന്നുള്ള പുണ്യ ജലമല്ലെന്നും ഏസിയില്‍ നിന്നുള്ള വെള്ളമാണെന്നും പുരോഹിതന്മാര്‍ അത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പറയുന്നുണ്ടെങ്കിലും അവര്‍ വെള്ളം കുടിച്ച ശേഷം ചിരിച്ച് കൊണ്ട് നടന്ന് നീങ്ങുന്നതും വീഡിയോയില്‍ കാണാം.
ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവരോടും വെള്ളം കുടിക്കരുതെന്നും അത് കുടിക്കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നും പറയുന്നുണ്ടെങ്കിലും ഭക്തിയില്‍ അതൊന്നും ശ്രദ്ധിക്കാന്‍ ആളുകള്‍ തയാറാകുന്നില്ല. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റകളുമായി എത്തിയത്.
'ഇത് ഇന്ത്യയില്‍ മാത്രമേ സംഭവിക്കൂ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 'ക്ഷേത്ര ഭാരവാഹികള്‍ക്ക് അവിടെ ഒരു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാമായിരുന്നു' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 'അവര്‍ക്ക് വിശ്വാസമുണ്ട്. അവര്‍ ചെയ്യട്ടെ' എന്നായിരുന്നു മറ്റൊരു കുറിപ്പ്.
ഇതിന് മുമ്പും ഇത്തരം അത്ഭുതങ്ങള്‍ പ്രചരിച്ചിരുന്നു. യേശുവിന്റെ പ്രതിമയില്‍ നിന്നും വെള്ളം വന്നതും മേരിയുടെ പ്രതിമയില്‍ നിന്നും രക്തം വാര്‍ന്നതും സമാനമായ രീതിയില്‍ ഏറെ ശ്രദ്ധനേടിയ സംഭവങ്ങളായിരുന്നു.
#Faith, #Vrindavan, #ViralVideo, #Temple