Fact Check | ദളിത് ആക്ടിവിസ്റ്റിൻ്റെ വീട്ടിൽ ബിജെപി സ്ഥാനാർഥിയും നടനുമായ അരുൺ ഗോവിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചോ? സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയാം
Apr 17, 2024, 13:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മീററ്റ്: (KVARTHA) രാമായണം സീരിയലിൽ ശ്രീരാമൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ച അരുൺ ഗോവിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മീററ്റിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. പ്രചാരണ രംഗത്ത് സജീവമാണ് അദ്ദേഹം. ഇതിനിടെ അരുൺ ഗോവിലിൻ്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദളിത് പ്രവർത്തകയുടെ വീട്ടിൽ അരുൺ ഗോവിൽ ഭക്ഷണം കഴിച്ചില്ലെന്നും ജാതീയ വിവേചനം കാട്ടിയെന്നുമാണ് ആരോപണം. എന്നാൽ ഇത് യാഥാർഥ്യമാണോ?
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്
പ്രചാരണത്തിനിടെ അരുൺ ഗോവിൽ വാൽമീകി സമുദായത്തിലെ ഒരു ബിജെപി പ്രവർത്തകയുടെ വീട്ടിൽ പോയി, എന്നാൽ അദ്ദേഹം അവിടെ ഭക്ഷണം കഴിച്ചില്ലെന്നാണ് പ്രചാരണം. 54 സെക്കൻഡ് വീഡിയോയിൽ അരുൺ ഗോവിൽ ചിലർക്കൊപ്പം നിലത്ത് ഇരിക്കുന്നത് കാണാം. ഒരു പ്ലേറ്റ് ഭക്ഷണമാണ് അവരുടെ മുന്നിൽ വച്ചിരിക്കുന്നത്. അതിന് മുന്നിൽ അവർ കൈകൾ കൂപ്പി നിൽക്കുന്നതായി കാണാം,
मेरठ जनपद से BJ Party के लोकसभा प्रत्याशी अरुण गोविल जी वाल्मीकि कार्यकर्ता के घर 'भोजन दर्शन' करने पहुंचे।
— Mahaveer jain (@pintukirtijain1) April 13, 2024
भगवान श्री राम ने त्रेता युग में शबरी के झूठे बेर खाए थे और यह 2024 में दलित के घर का भोजन नहीं खा पा रहे । pic.twitter.com/XxxTOAYfVO
ഉത്തർപ്രദേശ് കോൺഗ്രസിൻ്റെ എക്സ് ഹാൻഡിലും ഇതേ അവകാശവാദവുമായി ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് രണ്ട് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടിട്ടുണ്ട്.
അന്വേഷണത്തിൽ എന്താണ് കണ്ടെത്തിയത്?
'ആജ് തക് ഫാക്റ്റ് ചെക്ക്' വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി. ഈ വീഡിയോ മീററ്റിലെ ദളിത് സമുദായത്തിൽ നിന്നുള്ള ബി.ജെ.പി പ്രവർത്തകയായ നീതു ജാതവിൻ്റെ വീട്ടിൽ നിന്നുള്ളതാണെന്നും അവിടെ അരുൺ ഗോവിൽ ഭക്ഷണം കഴിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.
मेरठ के भगवतपुरा में स्थानीय जनप्रतिनिधियों के साथ बूथ अध्यक्ष श्रीमती नीतू जाटव जी के आवास पर भोजन तथा पार्षद श्री अरुण मचल वाल्मीकि जी के आवास पर चाय पर चर्चा कार्यक्रम हुआ। 🙏#Meerut pic.twitter.com/R5AhZhQYBf
— Arun Govil (@arungovil12) April 13, 2024
മീററ്റിലെ ഭഗവത്പുരയിലെ വാർഡ് നമ്പർ മൂന്നിൽ നിന്നുള്ള കോർപറേഷൻ അംഗം അരുൺ മച്ചൽ വാൽമീകിയുടെ വീട്ടിൽ അരുൺ ഗോവിൽ ചായയും കുടിച്ചിരുന്നു. ഗോവിൽ നീതുവിൻ്റെ വീട്ടിൽ നിന്ന് അത്താഴം കഴിച്ചുവെന്നും അവരോട് സംസാരിച്ചിരുന്നുവെന്നും അരുണിനെ ഉദ്ധരിച്ച് 'ആജ് തക്' റിപ്പോർട്ട് ചെയ്തു.
'ഞാൻ തന്നെയാണ് അരുൺ ഗോവിലിനെ ക്ഷണിച്ചത്, അദ്ദേഹം എൻ്റെ വീട്ടിലേക്ക് വന്നു. അദ്ദേഹവും മുതിർന്ന നേതാക്കളുമെല്ലാം കഴിച്ച ഭക്ഷണം ഞാൻ സ്വന്തം കൈകൊണ്ട് തയ്യാറാക്കിയതാണ്. ഞാൻ ദളിത് സമുദായത്തിൽ പെട്ടയാളാണ്', നീതു പ്രതികരിച്ചു. ഇതോടെ വൈറൽ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് തെളിഞ്ഞു. അരുൺ ഗോവിൽ ഒരു ദളിത് ആക്ടിവിസ്റ്റിൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു എന്ന പ്രചാരണം തെറ്റാണെന്നാണ് വ്യക്തമാവുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

