Rule | ഫേസ്ബുക്ക് സ്ക്രീൻഷോട്ട് കൊണ്ട് ഒരു അക്കൗണ്ട് വ്യാജമാണോ അല്ലയോ എന്ന് തെളിയിക്കാനാവുമോ? ഇന്ത്യയിലെ നിയമങ്ങൾ അറിയാം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഫേസ്ബുക്ക് സ്ക്രീൻഷോട്ടുകൾ മാത്രം തെളിവായി പോരാ.
● സൈബർ കുറ്റകൃത്യങ്ങളിൽ ശക്തമായ തെളിവുകൾ ആവശ്യം.
● ബോംബെ ഹൈക്കോടതിയുടെ നിർണായക വിധി.
ന്യൂഡൽഹി:(KVARTHA) സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം ജനജീവിതത്തിൽ വളരെ വലുതാണ്. ഒരുപാട് സമയം ആളുകൾ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇടപെടുന്നു. അവരുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് നിരന്തരം അപ്‌ഡേറ്റുകൾ നൽകുന്നു.
അതേസമയം, സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ആളുകളെ അപകീർത്തിപ്പെടുത്തുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ഇത്തരം കേസുകളിൽ തെളിവ് സമർപ്പിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് അടുത്തിടെ ഇത്തരമൊരു കേസിൽ വിധി പറഞ്ഞത് വളരെ ശ്രദ്ധേയമാണ്.
കേസിന്റെ വിശദാംശങ്ങൾ
ഒരു വ്യക്തി തന്റെ ബന്ധുവിനെതിരെ മുംബൈയിലെ ലാത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് തന്നെയും കുടുംബത്തെയും കുറിച്ച് അപമാനകരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്നായിരുന്നു ആരോപണം. കോടതിയിൽ നിർണായക തെളിവായി ഹാജരാക്കിയത് പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ ആയിരുന്നു. എന്നാൽ സ്ക്രീൻഷോട്ടുകൾ മാത്രം അടിസ്ഥാനമാക്കി അക്കൗണ്ട് വ്യാജമാണെന്ന് തെളിയിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ നിരീക്ഷണങ്ങൾ
ബോംബെ ഹൈകോടതി ജസ്റ്റിസ് വിഭ കങ്കൺവാഡിയും ജസ്റ്റിസ് എസ്.ജി ചാപ്പൽഗാവങ്കറും അടങ്ങിയ ബെഞ്ച് കേസിൽ വ്യക്തമാക്കിയത്, ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് മാത്രം തെളിവായി ഉപയോഗിച്ച് ആ പോസ്റ്റ് ആ വ്യക്തി തന്നെയാണ് എഴുതിയതെന്ന് തെളിയിക്കാൻ കഴിയില്ല എന്നാണ്. രണ്ട് സാക്ഷികളുടെ മൊഴി ഉണ്ടെങ്കിലും, സ്ക്രീൻഷോട്ട് മാത്രം കൊണ്ട് ആ വ്യക്തിയെ കുറ്റക്കാരനാക്കാൻ പറ്റില്ല. അതിനാൽ, ആ വ്യക്തിയെ വിചാരണ ചെയ്യണമെന്ന ആവശ്യം അടിസ്ഥാനരഹിതമാണെന്ന് കോടതി പറഞ്ഞു.
ഔറംഗാബാദ് ബഞ്ചിലെ ജഡ്ജിമാർ പൊലീസിനെയും വിമർശിച്ചു. പൊലീസ് അന്വേഷണ നിയമങ്ങൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കേസ് അന്വേഷിച്ചവർക്ക് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടാനുള്ള അനുഭവം ഇല്ലായിരുന്നു. പൊലീസിന് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച ഉപകരണത്തിന്റെ ഐപി അഡ്രസ് കണ്ടെത്താനോ, അതിനെക്കുറിച്ച് വിശദമായി പഠിക്കാനോ കഴിഞ്ഞില്ല. എന്നാൽ എഫ്ഐആറിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചതായി പറഞ്ഞിരുന്നു. അത്തരം കേസുകളിൽ പൊലീസ് വിദഗ്ധരുടെ സഹായം തേടേണ്ടതാണ്, കോടതി നിരീക്ഷിച്ചു.
വ്യാജ അക്കൗണ്ട് എങ്ങനെ തെളിയിക്കും?
മഹേഷ് ശിവ്‌ലിംഗ് തിൽക്കരി വേഴ്സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസിലെ ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബഞ്ചിന്റെ വിധിപ്രകാരം, ആരെങ്കിലും ഒരാളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൈബർ പൊലീസിൽ പരാതി നൽകാം.
പരാതി ലഭിക്കുന്ന സൈബർ പൊലീസ്, ആ അക്കൗണ്ട് ഉപയോഗിച്ച ഉപകരണത്തിന്റെ ഐപി അഡ്രസ് കണ്ടെത്താൻ ശ്രമിക്കും. ഇതിനായി സൈബർ സെൽ വിദഗ്ധരുടെ സഹായം തേടും. അക്കൗണ്ട് ആക്സസ് ചെയ്ത ഉപകരണത്തിന്റെ വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷം ഒരു റിപ്പോർട്ട് തയ്യാറാക്കും. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അക്കൗണ്ട് വ്യാജമാണോ അല്ലയോ എന്ന് തീരുമാനിക്കുക.
സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ വഴി ആളുകളെ അപകീർത്തിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരം കേസുകളിൽ ശാസ്ത്രീയമായ തെളിവുകൾ സമർപ്പിക്കുന്നത് അനിവാര്യമാണ്.
#digitalprivacy, #indianlaw, #socialmedia, #fakenews, #bombayhighcourt
