SWISS-TOWER 24/07/2023

ഇനി മുതല്‍ ഫേസ്ബുക്ക് പരസ്യങ്ങളില്‍ ജിഫ് ഇമേജുകളും

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 24.08.2015) ഇനി മുതല്‍ ഫേസ്ബുക്ക് പരസ്യങ്ങളില്‍ ജിഫ് ഇമേജുകളും. ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകളില്‍ ജിഫ് ഇമേജുകള്‍ ഉപയോഗിക്കാന്‍ നേരത്തെ അനുവാദമുണ്ടായിരുന്നെങ്കിലും ഇത് ഉപയോഗിച്ച് ബിസിനസുകള്‍ നടത്താനുള്ള അനുമതിയുണ്ടായിരുന്നില്ല.

എന്നാല്‍ ഇനി മുതല്‍ ഫേസ്ബുക്ക് പരസ്യങ്ങളിലും ആനിമേഷനോടു കൂടിയ ജിഫ് ഇമേജുകള്‍ അനുവദിക്കുമെന്നാണ് ടെക്ക്രഞ്ച് എന്ന വെബ്‌സൈറ്റിലൂടെ ഫേസ്ബുക്ക് അറിയിച്ചത്.
വെന്റീസ്, കൊക്കക്കോളയുടെ ബ്രസീലിയന്‍ ബ്രാന്‍ഡായ ക്വാറ്റ് എന്നിവയുടെ ആനിമേഷന്‍ പരസ്യങ്ങളാണ് ആദ്യമായി ഫേസ്ബുക്ക് പരീക്ഷിക്കുന്നത്.

ഫേസ്ബുക്കിലെ ചെറിയൊരു ശതമാനം ബൂസ്റ്രഡ് പേജുകളിലും പോസ്റ്റുകളിലും മാത്രമായിരിക്കും ആദ്യ പരീക്ഷണം. ജിഫ് ഇമേജുകള്‍ രസകരമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപോക്താക്കള്‍ക്ക് ഇഷ്ടമാകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ കൂടുതല്‍ പേജുകളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കൂ എന്ന്  ഫേസ്ബുക്ക് അറിയിച്ചു.

ഇനി മുതല്‍ ഫേസ്ബുക്ക് പരസ്യങ്ങളില്‍ ജിഫ് ഇമേജുകളും


Also Read:
മാവുങ്കാല്‍ അപകടം: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു

Keywords:  Facebook Begins Testing GIF Images For Use In Ads And On Timelines, New Delhi, Website, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia