Boarding Pass | ബോര്‍ഡിങ് പാസിന് നിങ്ങളുടെ മുഖം മാത്രം മതി! രാജ്യത്തെ വിമാനത്താവളങ്ങളിൽ ഹൈടെക് സംവിധാനം വരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ വിമാനത്താവളങ്ങളിൽ ബോര്‍ഡിംഗ് പാസ് ലഭിക്കാന്‍ യാത്രക്കാര്‍ക്ക് ഇനി സ്വന്തം മുഖത്തിന്റെ ഫോട്ടോ മാത്രം മതിയാകും. അധികം വൈകാതെ തന്നെ ഈ സേവനം എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാർക്ക് ലഭ്യമാകുമെന്നാണ് വിവരം. വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ സർക്കാർ തുടർച്ചയായി പ്രവർത്തനങ്ങൾ നടത്തിവരികയാണ്. അതിനിടയിലാണ് ഇപ്പോൾ മുഖം ബോർഡിംഗ് പാസ് ആയി ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിലൂടെ വിമാനത്താവളത്തിലെ തിരക്ക് 30 ശതമാനം കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ.

Boarding Pass | ബോര്‍ഡിങ് പാസിന് നിങ്ങളുടെ മുഖം മാത്രം മതി! രാജ്യത്തെ വിമാനത്താവളങ്ങളിൽ ഹൈടെക് സംവിധാനം വരുന്നു

എയ്‌റോസ്‌പേസ്, സ്‌പേസ്, ഡിഫൻസ് ടു സെക്യൂരിറ്റി, ട്രാൻസ്‌പോർട്ടേഷൻ കമ്പനിയായ തേൽസ് ഇന്ത്യയിലെ എയർപോർട്ട് ഓപ്പറേറ്റർമാരുമായി ചേർന്നാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നത്. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകളിൽ ആരെയും ബന്ധപ്പെടുകയോ കാണുകയോ ചെയ്യാതെ നിങ്ങൾക്ക് എളുപ്പത്തിൽ യാത്ര ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യയാണ് കമ്പനി വികസിപ്പിച്ചതെന്ന് വൈസ് പ്രസിഡന്റും താൽസ് ഇന്ത്യാ മേധാവിയുമായ ആശിഷ് സറഫ് പറഞ്ഞു.

ബോർഡിംഗ് പാസ് രജിസ്റ്റർ ചെയ്യാനും മുഖം സ്കാൻ ചെയ്യാനും ഡിജിയാത്ര (DigiYatra) ആപ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ടാവണം. അതിനുശേഷം വ്യക്തി വിവരങ്ങൾ ആധാർ വഴിയോ അല്ലെങ്കിൽ ഡിജിലോക്കർ ഉപയോഗിച്ചോ രജിസ്റ്റർ ചെയ്യണം. തുടർന്ന് യാത്രക്കാരന്റെ സെൽഫി അപ് ലോഡ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാം.

Keywords: News, National, News Delhi, Boarding Pass, Thales, Indian Airports, Technology,   Face As Boarding Pass: Thales Working With Indian Airports To Implement Technology.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia