എഞ്ചിന്‍ ഡ്രൈവര്‍ ചായകുടിക്കാന്‍ പോയി ; ട്രെയിന്‍ 26 കിലോമീറ്റര്‍ പിന്നോട്ട് ഓടി

 


ധാക്ക: (www.kvartha.com 13.04.2015) എഞ്ചിന്‍ ഡ്രൈവറും ഗാര്‍ഡും ചായകുടിക്കാന്‍ പോയി. ഇവരുടെ അഭാവത്തില്‍ ട്രെയില്‍ ഓടിയത് 26 കിലോമീറ്റര്‍. രാജ്ബാര്‍ഹി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.
ദീര്‍ഘ ദൂര യാത്രയ്ക്കിടെ ക്ഷീണമകറ്റാനാണ് എഞ്ചിന്‍ ഡ്രൈവര്‍ ചായകുടിക്കാനിറങ്ങിയത്. ഈ അവസരത്തില്‍ 23 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് എഞ്ചിന്‍ ഡ്രൈവര്‍ മുഹമ്മദ് അലിയെയും ഗാര്‍ഡ് സുഭാഷ് ചന്ദ്ര സര്‍ക്കാരിനെയും ബംഗ്ലാദേശ് റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം യാത്രക്കാര്‍ക്കാര്‍ക്കും പരുക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ കമ്മിറ്റിക്കു ബംഗ്ലാദേശ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഫരീദ്പുരിലേക്കുള്ള ട്രെയിനാണു രാജ്ബാര്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു 'സ്വയം' യാത്ര തിരിച്ചത്. ട്രെയിന്‍ എഞ്ചിന്‍ യാദൃശ്ചികമായി ഓട്ടോമോഡിലേക്കു പോയതാണു സ്വയം മുന്നോട്ടുപോകാനിടയാക്കിയത്. ട്രെയിന്‍ നീങ്ങി ഏതാനും മിനിറ്റുകള്‍ക്കുശേഷമാണു ടിക്കറ്റ് കളക്ടര്‍ അന്‍വാര്‍ ഹുസൈന്‍ എഞ്ചിന്‍ ഡ്രൈവറില്ലാതെയാണ് വണ്ടി നീങ്ങുന്നതെന്ന കാര്യം മനസിലാക്കിയത്.

ഉടന്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. തുടര്‍ന്നു ആറു കമ്പാര്‍ട്ട്‌മെന്റുകളുള്ള ട്രെയിനിന്റെ മൂന്ന് കമ്പാര്‍ട്ട്‌മെന്റുകളിലെത്തി ചങ്ങല വലിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ഒടുവില്‍ വാക്വം ബോക്‌സ് ഏറെ പണിപ്പെട്ടു തുറന്നാണു ട്രെയിന്‍ നിര്‍ത്തിയത്.

എഞ്ചിന്‍ ഡ്രൈവര്‍ ചായകുടിക്കാന്‍ പോയി ; ട്രെയിന്‍ 26 കിലോമീറ്റര്‍ പിന്നോട്ട് ഓടി


Also Read:
ഉദുമ പള്ളത്ത് കാര്‍ മീന്‍ കൊണ്ടുപോവുകയായിരുന്ന ഓട്ടോയിലിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്
Keywords:  Express train runs back 27 km without driver from Rajbari station, Railway Track, Passengers, Injured, Suspension, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia