Congress | മല്ലികാർജുൻ ഖാർഗെയുടെ ഒരു നാക്കുപിഴ മോദി-അമിത് ഷായുടെ വലിയൊരു പദ്ധതി 'അറിയാതെ' തുറന്നുകാട്ടിയെന്ന് കോൺഗ്രസ്; സംഭവം ഇങ്ങനെ!

 


ന്യൂഡെൽഹി: (KVARTHA) കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജസ്താനിലെ റാലിയിൽ സംസാരിക്കുന്നതിനിടെ ആർട്ടിക്കിൾ 370 ന് പകരം ആർട്ടിക്കിൾ 371 എന്ന് തെറ്റായി പറഞ്ഞത് വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ പരിഹസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് തിരിച്ചടിച്ചിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷന്റെ നാക്കുപിഴ മോദി-അമിത് ഷായുടെ ഗെയിംപ്ലാൻ വെളിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
  
Congress | മല്ലികാർജുൻ ഖാർഗെയുടെ ഒരു നാക്കുപിഴ മോദി-അമിത് ഷായുടെ വലിയൊരു പദ്ധതി 'അറിയാതെ' തുറന്നുകാട്ടിയെന്ന് കോൺഗ്രസ്; സംഭവം ഇങ്ങനെ!

'അമിത് ഷാ ഉടൻ തന്നെ കോൺഗ്രസ് അധ്യക്ഷന് നേരെ ആഞ്ഞടിച്ചു. എന്നാൽ നാഗാലാൻഡുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 371-എ, അസമുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 371-ബി, മണിപ്പൂരുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 371-സി, സിക്കിമുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 371-എഫ്, മിസോറാമുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 371-ജി, അരുണാചൽ പ്രദേശുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 371-എച്ച് എന്നിവയിൽ മാറ്റങ്ങൾ വരുത്താൻ അവർ ആഗ്രഹിക്കുന്നു എന്നതാണ് സത്യം', ജയറാം രമേശ് പറഞ്ഞു. ആർട്ടിക്കിൾ 371മായി ബന്ധപ്പെട്ട മോദി-ഷായുടെ ഗെയിംപ്ലാൻ കോൺഗ്രസ് അധ്യക്ഷൻ അറിയാതെ വെളിപ്പെടുത്തിയതിൽ അമിത് ഷാ രോഷാകുലനാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്താനിലെ ചുരുവിലെ തിരഞ്ഞെടുപ്പു റാലിയിൽ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനേക്കുറിച്ച് നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടാണ്, രാജസ്താനിലെ കര്‍ഷകര്‍ നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അത്തരം വിഷയങ്ങള്‍ പരാമര്‍ശിക്കാതെ ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കിയതിനേക്കുറിച്ചാണ് മോദി പറയുന്നതെന്നും ഖാർഗെ ആരോപിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ച് കശ്മീരില്‍ ചെന്നുപറയാനും ഇവിടെ, കര്‍ഷകര്‍ക്കുവേണ്ടി എന്തൊക്കെ ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ ഇറ്റാലിയൻ സംസ്കാരം മൂലമാണ് ഇന്ത്യ എന്ന ആശയത്തെ മനസിലാക്കാൻ അവർക്ക് സാധിക്കാത്തത് എന്നായിരുന്നു ഇതിനോട് അമിത് ഷായുടെ വിമർശനം.

Keywords: Lok Sabha Election, Congress, BJP, Politics, New Delhi, Mallikarjun Kharge, Rajasthan, Controversy, Amit Shah, Mizoram, Arunachal Pradesh, Article 370, ‘Exposed Modi-Shah game plan’: Congress on Kharge's ‘slip of tongue’ on Article 370.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia