SWISS-TOWER 24/07/2023

മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചയാളുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്; എത്തിയത് പി പി ഇ കിറ്റ് ധരിച്ച്, പോയത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 09.03.2021) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചയാളുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. പി പി ഇ കിറ്റ് ധരിച്ചെത്തിയ ആളാണ് സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിച്ചതെന്നാണ് സി സി ടി വി ദൃശ്യങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപോര്‍ട് ചെയ്തിരിക്കുന്നത്. മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചയാളുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്; എത്തിയത് പി പി ഇ കിറ്റ് ധരിച്ച്, പോയത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍
Aster mims 04/11/2022
സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിച്ച ശേഷം ഇയാള്‍ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ സമീപത്തായി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ കയറി ഇയാള്‍ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു.

ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപത്തുനിന്ന് സ്‌ഫോടക വസ്തുക്കളടങ്ങിയ കാര്‍ കണ്ടെത്തിയത്. കാറില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നും മുംബൈ സ്വദേശിയായ മന്‍സുഖ് ഹിരേന്‍ എന്നയാളുടെ വാഹനമാണിതെന്നും കണ്ടെത്തി.

എന്നാല്‍ ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം മുംബൈയിലെ കടലിടുക്കില്‍ വാഹന ഉടമയായ മന്‍സുഖിനെ മരിച്ചനിലയില്‍ കണ്ടെത്തിയതോടെ ദുരൂഹത വര്‍ധിക്കുകയായിരുന്നു. അതിനിടെ, മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഏറ്റെടുക്കുന്നതായി കഴിഞ്ഞദിവസം എന്‍ ഐ എ അറിയിച്ചിരുന്നു.

Keywords:  Explosives laden vehicle in front of Mukesh Ambani's home latest CCTV visuals out, Mumbai, News, Mukesh Ambani, Car, CCTV, Media, Report, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia