AccidentDeath | തമിഴ് നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്കക്കടയിലുണ്ടായ തീപ്പിടുത്തത്തില്‍ 5പേര്‍ മരിച്ചു, 20 ഓളം പേര്‍ക്ക് പരുക്കേറ്റു, സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൃഷ്ണഗിരി: (www.kvartha.com) തമിഴ് നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്കക്കടയിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലെ പടക്കക്കടയിലാണ് അപകടം.

AccidentDeath | തമിഴ് നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്കക്കടയിലുണ്ടായ തീപ്പിടുത്തത്തില്‍ 5പേര്‍ മരിച്ചു, 20 ഓളം പേര്‍ക്ക് പരുക്കേറ്റു, സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍

പരുക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് സമീപത്തെ മൂന്നിലധികം വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍.

Keywords:  Explosion in TN firecracker god own died five, Chennai, News, Explosion, Firecracker, Godown, Injury, Hospitalized, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script