വര്‍ഷം തോറും ക്യാന്‍സര്‍ ബാധിച്ച് ലക്ഷം പേര്‍ മരിക്കുന്നുവെന്ന് കണ്ടെത്തല്‍

 




കൊച്ചി: (www.kvartha.com 10.11.2014) ഇന്ത്യയില്‍ പ്രതിവര്‍ഷം കണ്ടെത്തുന്ന അര്‍ബുദ ബാധയുടെ എണ്ണം ഒരു ദശലക്ഷത്തോളമായിട്ടുണ്ട്. ഇത് 2035 ആകുമ്പോഴേക്കും വര്‍ഷം തോറും അര്‍ബുദ രോഗത്താല്‍ മരിക്കുന്നവര്‍ 1.2  ദശലക്ഷത്തില്‍ കവിയുമെന്ന് കണക്കാക്കപ്പെടുന്നതായി അന്താരാഷ്ട്ര ക്യാന്‍സര്‍ കെയര്‍ കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ അര്‍ബുദ രോഗ ബാധിതരുടെ സൂക്ഷ്മ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്യാന്‍സര്‍ രജിസ്ട്രി യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും വൈകരുതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര  കാന്‍സര്‍ കെയര്‍ കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. രോഗ പ്രതിരോധവും ചികില്‍സയും പരമാവധി കാര്യക്ഷമമാക്കാന്‍ ഇതാവശ്യമാണെന്ന് കോണ്‍ക്ലേവിലെ ചര്‍ചകളെപ്പറ്റി വിശദീകരിക്കവേ ആസ്റ്റര്‍ മെഡ്‌സിറ്റി സി ഇ ഒ ഡോ. ഹരീഷ് പിള്ള ചൂണ്ടിക്കാട്ടി.

'ക്യാന്‍സര്‍ ചികില്‍സയിലെ പുതിയ ചക്രവാളങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആതിഥ്യത്തില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട ആധുനിക വിജ്ഞാനങ്ങളും അനുഭവ സമ്പത്തും ആഗോള പ്രശസ്തരായ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ വിവിധ ശില്‍പശാലകളില്‍ അവതരിപ്പിച്ചു. അര്‍ബുദ രോഗ ബോധവല്‍ക്കരണത്തില്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനുമുള്ള പങ്ക്, ചികില്‍സയുടെ സാമ്പത്തിക വശങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച ചെയ്തു.
CANCER , DEATH, INDIA, PER YEAR
വ്യത്യസ്ത ചികില്‍സാ വകുപ്പുകളുടെ ശാസ്ത്രീയമായ ഏകോപനത്തിലൂടെ കൂടുതല്‍ ഫലപ്രദമായി ക്യാന്‍സറിനോടു പടവെട്ടാനാകുമെന്ന് പല ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു. എച്ച്.ഐ.വി. യുടെ കണ്ടെത്തലില്‍ അംഗീകൃത പങ്കാളിത്തം വഹിക്കുകയും രണ്ടു തവണ യു എസ് ലാസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്ത ഡോ. റോബര്‍ട്ട് ഗലോ വിവിധ തരം വൈറസ് ബാധയും അര്‍ബുദവുമായുള്ള ബന്ധത്തെപ്പറ്റി വിശദീകരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Cancer , Death, India, Per Year, International cancer care concave, Experts says,  lakh more peoples dies in an year due to cancer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia