SWISS-TOWER 24/07/2023

സീറ്റിലുടക്കി ഡല്‍ഹിയും പോയി; ഇരുകക്ഷികളും വിട്ടുവീഴ്ച്ചയ്ക്ക് വിസമ്മതിച്ചതോടെ കോണ്‍ഗ്രസും-ആം ആദ്മി സഖ്യമില്ലെന്ന് ഉറപ്പായി

 


ADVERTISEMENT

ന്യൂ ഡല്‍ഹി: (www.kvartha.com 18.04.2019) സീറ്റുതര്‍ക്കത്തിന് പരിഹാരമാവാതിരുന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യമുണ്ടാവില്ലെന്ന് ഉറപ്പായി. ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് ഔദ്യഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എഐസിസി വക്താവ് പിസി ചാക്കോയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

എഎപി നേതാവ് സഞ്ജയ് സിംഗുമായുള്ള ചര്‍ച്ചയില്‍ ഡല്‍ഹിയില്‍ നാലുസീറ്റില്‍ ആം ആദ്മിയും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കാന്‍ ധാരണയായിരുന്നുവെന്നും പിന്നീട് മറ്റു സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ആം ആദ്മി പറഞ്ഞ വാക്ക് തിരിച്ചെടുക്കുകയായിരുന്നുവെന്നും പിസി ചാക്കോ ആരോപിച്ചു.

സീറ്റിലുടക്കി ഡല്‍ഹിയും പോയി; ഇരുകക്ഷികളും വിട്ടുവീഴ്ച്ചയ്ക്ക് വിസമ്മതിച്ചതോടെ കോണ്‍ഗ്രസും-ആം ആദ്മി സഖ്യമില്ലെന്ന് ഉറപ്പായി

ഹരിയാനയിലെ 10 സീറ്റില്‍ കോണ്‍ഗ്രസ്-ആറ്, ജെജെപി-മൂന്ന്, എഎപി-ഒന്ന് എന്നിങ്ങനെ സീറ്റ് ധാരണ വേണമെന്നായിരുന്നു ആം ആദ്മിയുടെ ആവശ്യം. എന്നാല്‍ ഏഴു സീറ്റ് വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു. ഡല്‍ഹിയില്‍ മാത്രമാണെന്ന് സഖ്യമെങ്കില്‍ ഏഴില്‍ അഞ്ച് സീറ്റ് വേണമെന്നായിരുന്നു ആം ആദ്മിയുടെ നിലപാട്.

നേരത്തെ ഉത്തര്‍പ്രദേശ് അടക്കമുള്ള പല സംസ്ഥാനങ്ങളിലും സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് സഖ്യസാധ്യതകള്‍ ഇല്ലാതായത്. ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ സീറ്റിന് വേണ്ടിയുള്ള പിടിവാശി സഖ്യസാധ്യതകള്‍ക്ക് തുരങ്കംവെക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Election, Politics, Trending, AAP, Expectations Falls in Delhi; No AAP-Congress Alliance
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia