Ram Lalla Idol | രാമക്ഷേത്രത്തിൽ രാംലല്ലയുടെ പുതിയ വിഗ്രഹം സ്ഥാപിക്കുമ്പോൾ പഴയ വിഗ്രഹത്തിന് എന്ത് സംഭവിക്കും?

 


അയോധ്യ: (KVARTHA) ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ ശ്രീരാമന്റെ പുതിയ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കും. എന്നാൽ ഇതിനകം നിലവിലുള്ള രാംലല്ലയുടെ വിഗ്രഹത്തിന് എന്ത് സംഭവിക്കും? ഈ ചോദ്യം പലരുടെയും മനസിൽ ഉയരുന്നുണ്ട്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും ദിവസങ്ങൾക്ക് മുമ്പ് ഈ ചോദ്യം ചോദിച്ചിരുന്നു. കഴിഞ്ഞ 74 വർഷമായി രാംലല്ലയുടെ രൂപത്തിൽ ആരാധിക്കുന്നത് ഇതേ വിഗ്രഹമാണ്.
  
Ram Lalla Idol | രാമക്ഷേത്രത്തിൽ രാംലല്ലയുടെ പുതിയ വിഗ്രഹം സ്ഥാപിക്കുമ്പോൾ പഴയ വിഗ്രഹത്തിന് എന്ത് സംഭവിക്കും?

1949 ഡിസംബർ 22-23 തീയതികളിൽ ബാബ്‌റി മസ്ജിദിൽ വിഗ്രഹം കണ്ടെത്തിയത് ദൈവിക സംഭവമാണെന്ന് ആദ്യം ജനസംഘവും പിന്നീട് ബിജെപിയും സംഘപരിവാറും നിരന്തരം അവകാശപ്പെടുന്നു. എന്നാൽ 1949 ഡിസംബർ 22-23 തീയതികളിൽ രാത്രിയിൽ മസ്ജിദിനുള്ളിൽ അതിക്രമിച്ചു കയറി വിഗ്രഹങ്ങൾ കടത്തുകയായിരുന്നുവെന്നാണ് മറുപക്ഷം കോടതിയിൽ വ്യക്തമാക്കിയത്. 1949ലെ ഈ സംഭവം പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിന് തിരികൊളുത്തി.


പഴയ രാംലല്ലയെ എവിടെ സൂക്ഷിക്കും?

താത്കാലിക ക്ഷേത്രത്തിൽ കഴിഞ്ഞ 74 വർഷമായി ആരാധിക്കുന്ന രാം ലല്ലയുടെയും മൂന്ന് സഹോദരന്മാരുടെയും നിലവിലുള്ള വിഗ്രഹങ്ങൾ ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിലെ പുതിയ വിഗ്രഹത്തിന് മുന്നിൽ സ്ഥാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

മുമ്പ് വിഗ്രഹം മസ്ജിദിന്റെ താഴികക്കുടത്തിന് കീഴിലായിരുന്നു. താഴികക്കുടം 1992 ഡിസംബർ ആറിന് തകർത്തപ്പോൾ വിഗ്രഹം ടാർപോളിനിൽ സൂക്ഷിക്കുകയും ആരാധന അവിടെ തുടരുകയും ചെയ്തു. നിലവിൽ ഇത് ഒരു താൽക്കാലിക തടി ക്ഷേത്രത്തിലാണ്. തടികൊണ്ടുള്ള ഈ ക്ഷേത്രത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. ഇപ്പോൾ ഇവിടെ പൂജ നടക്കുന്നു, ഭക്തർ ദർശനം നടത്തുന്നു. ജനുവരി 22 ന് ഈ വിഗ്രഹം വലിയ ക്ഷേത്രത്തിലേക്ക് മാറ്റും.


പുതിയ വിഗ്രഹം

രാമജന്മഭൂമി തീർഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് ഏതാനും ദിവസം മുമ്പ് പുതിയ വിഗ്രഹത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു. മൂന്ന് ശിൽപികൾ മൂന്ന് വിഗ്രഹങ്ങൾ തയ്യാറാക്കിയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോഴത്തെ വിഗ്രഹം തിരഞ്ഞെടുത്തത്. 51 ഇഞ്ച് ഉയരവും 1.5 ടണ്‍ ഭാരവുമാണ് ഈ വിഗ്രഹത്തിനുള്ളത്. എല്ലാ വർഷവും ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ ഒമ്പതാം തിഥിയായ രാമനവമിയിൽ സൂര്യപ്രകാശം കൃത്യമായി ശ്രീരാമന്റെ വിഗ്രഹത്തിൽ പതിക്കുന്ന തരത്തിലാണ് പ്രതിഷ്ഠ സ്ഥാനം രൂപകല്പന ചെയ്തിരിക്കുന്നത്.

അഞ്ച് വയസുള്ള കുട്ടിയുടെ രൂപത്തിലായിരിക്കും രാം ലല്ലയെന്നും വിഷ്ണുവിന്റെ അവതാരം പോലെ തോന്നിക്കുന്ന തരത്തിലാണ് വിഗ്രഹമെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. ശ്രീകോവിലിൽ താമരപ്പൂവിലാകും രാംലല്ലയുടെ പ്രതിഷ്ഠ. താമരപ്പൂവുൾപ്പെടെ ഏകദേശം 8 അടിയായിരിക്കും പ്രതിഷ്ഠയുടെ ഉയരം.

Keywords:  News, News-Malayalam-News, National, National-News, Ram-Mandir-Inauguration, Idol, Ram lalla, Temple, Ayodhya, Existing idol of Ram Lalla, now at the makeshift temple, to be placed in Ayodhya temple's 'garbhagriha'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia