Resignation | നിതീഷ് കുമാറിന് തിരിച്ചടിയായി മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍ ബിഹാര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു
Jun 13, 2023, 20:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട്‌ന: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍ ബിഹാര്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ചു. രാജിക്ക് ശേഷം ഗുരുതര ആരോപണങ്ങളാണ് സന്തോഷ് കുമാര്‍ സുമന്‍ ഉന്നയിച്ചത്.
വിശാല പ്രതിപക്ഷ നേതൃയോഗം 23നു പട്‌നയില്‍ ചേരാനിരിക്കെ സഖ്യകക്ഷി മന്ത്രി രാജിവച്ചത് നിതീഷ് കുമാറിന് തിരിച്ചടിയായി.
ഹിന്ദുസ്താനി അവാം മോര്‍ചയെ (HAM) ജനതാദളില്‍ (യു) ലയിക്കാന്‍ നിതീഷ് കുമാര്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് രാജിയെന്ന് സന്തോഷ് കുമാര്‍ സുമന്‍ വെളിപ്പെടുത്തി. പട്‌നയില്‍ ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിനു എച് എ എമിനു ക്ഷണം ലഭിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എച് എ എമിന്റെ നിലനില്‍പിനു വേണ്ടിയാണ് രാജിയെന്ന് പറഞ്ഞ അദ്ദേഹം ആര്‍ജെഡി ജെഡിയു കക്ഷികള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ എച് എ എം മഹാസഖ്യത്തിന്റെ ഭാഗമായി തുടരുമെന്നും പറഞ്ഞു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍കാരില്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സന്തോഷ്. ഞങ്ങളുടെ പാര്‍ടിയുടെ നിലനില്‍പ്പ് ഭീഷണിയിലാണെന്നും അതിനാലാണ് ഈ നടപടി സ്വീകരിച്ചതെന്നും സന്തോഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എച് എ എമിനു നാല് എംഎല്‍എമാരാണുള്ളത്. അതുകൊണ്ടുതന്നെ എച് എ എം സഖ്യത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍, അത് സര്‍കാരിന്റെ നിലനില്‍പ്പിനെ ബാധിക്കില്ലെന്ന് 'മഹാഗത് ബന്ധന്‍' വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.
മഹാസഖ്യത്തില്‍ അടുത്തിടെയായി എച് എ എം ഇടഞ്ഞു നില്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എച് എ എമിന് അഞ്ചു സീറ്റ് വേണമെന്ന് ജിതന്‍ റാം മാഞ്ചിയും സന്തോഷ് കുമാര്‍ സുമനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയുകയാണെങ്കില്‍ പകരം തേജസ്വി യാദവിനേക്കാള്‍ യോഗ്യന്‍ സന്തോഷ് കുമാര്‍ സുമനാണെന്ന ജിതന്‍ റാം മാഞ്ചിയുടെ പരാമര്‍ശവും വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് സന്തോഷിനെ എച് എ എം പ്രസിഡന്റായി മാഞ്ചി പ്രഖ്യാപിച്ചത്.
ഡെല്‍ഹിയില്‍ ജിതന്‍ റാം മാഞ്ചി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എച് എ എം മഹാസഖ്യത്തില്‍ വിമത നിലപാടിലേക്കു മാറിയതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
ബിജെപിക്ക് ഒപ്പമായിരുന്നപ്പോഴാണ് എച് എ എമിനു മാന്യത ലഭിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിജയ് കുമാര്‍ സിന്‍ഹ പ്രതികരിച്ചു. ദളിത്, പിന്നോക്ക സമുദായങ്ങളെ ആദരിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: ‘Existence of party under threat’: HAM chief Santosh Kumar Suman offers to resign as Bihar minister, Patna, News, Politics, Santosh Kumar Suman, Resignation, Minister Post, Allegation, Nitish Kumar, HAM Chief, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.